സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രഥമ യൂത്ത് കണ്‍വെന്‍ഷന്‍


ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി യുവജനങ്ങള്‍ക്കായി പ്രഥമ യൂത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ലണ്ടന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയാകുളങ്ങര, ഫാ ജോസഫ് അന്തിയാംകുളം , ഫാ ടോമി എടാട്ട്, ഫാ സാജു പിണക്കാട്ട്, ഫാ ബിനോയ് നിലയറ്റിന്‍കല്‍,ഫാ ജോഷി, ഫാ സാജു മുല്ലശ്ശേരി, ഫാ ജോഷി എസ്എസ് പി എന്നിവരുടെ നേതൃത്വത്തില്‍ ആണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.


സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. സ്‌പൈസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഈ പ്രഥമ ഏകദിന കണ്‍വെന്‍ഷനിലേക്ക് ലണ്ടന്‍ റീജിയണില്‍ ഉള്ള എല്ലാ യുവജനങ്ങളും പങ്കെടുക്കാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് മാസം മാസം ഇരുപത്തിനാലാം തീയതി രാവിലെ 8: 30ന് രജിസ്‌ട്രേഷന്‍ ഓടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ ടോമി എടാട്ട് ഡോക്ടര്‍ ജോണ്‍ എബ്രഹാം ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകുന്നേരം നാലുമണിയോടെ സമാപിക്കുന്ന കണ്‍വെന്‍ഷനില്‍ അനില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കായി ആയി കണ്‍വെന്‍ഷന് ശേഷം സെന്റ് മാര്‍ക്ക് മിഷനിലെ കൈകാരന്മാരും അല്‍മായരും അടങ്ങുന്ന വോളണ്ടിയേഴ്‌സ് ബാര്‍ബിക്യു ഒരുക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയി ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് വിമന്‍സ് ഫോറത്തിന്റെ അംഗങ്ങള്‍.


ബ്രോംലിയിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കണ്‍വെന്‍ഷനിലെ സുഗമമായ നടത്തിപ്പിന് വേണ്ടി സെന്മാര്‍ക്ക് മിഷനിലെ ജീസണ്‍ ജോസഫ് , ജയ് ജോസഫ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഫെബിന്‍ ഷാജി വൈസ് പ്രസിഡന്റ് അലീന ജോയ്, ജിം സിറിയക്ക് എന്നിവരുടെ നേതൃത്വത്തില്‍ മിഷനിലെ എല്ലാ യുവജനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ ബാബു പുത്തന്‍പുരയില്‍ അറിയിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions