സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ മാസം 24ാം തീയതി ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.
ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി. ആയിരിക്കും. കേരള കത്തോലിക്കാസഭയുടെ നവസുവിശേഷവല്‍ക്കരണത്തിലൂടെ ലോകമെമ്പാടുമുള്ള അനേകര്‍ക്ക് ഈശോ ഇന്നും ജീവിക്കുന്നു എന്ന് വെളുപ്പെടുത്തിക്കൊടുത്ത പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഒരു അനുഗ്രഹമാണ്.
ഈ കണ്‍വന്‍ഷന്‍ ലണ്ടന്‍ റീജിയനിലുള്ള എല്ലാ വിശ്വാസികള്‍ക്കും ആത്മീയ ഉണര്‍വ്വിന് പനയ്ക്കലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വചനം ശ്രവിച്ച് വിശ്വാസത്തില്‍ വളരുവാന്‍ അവസരം ഒരുക്കുന്നു.
പള്ളിയുടെ വിലാസം:
ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം,
RM13 8SR.
ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വ് അനുഭവിക്കുവാനായി,എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.