സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 'ദൈവവിളി ക്യാമ്പ് - 2019' 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ പ്രെസ്റ്റണില്‍

പ്രെസ്റ്റണ്‍ : യുവാക്കളില്‍ ദൈവവിളി അവബോധം വളര്‍ത്തുന്നതിനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ 'ദൈവവിളി ക്യാമ്പ്' സംഘടിപ്പിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 വയസ്സിനും അതിനു മുകളിലുമുള്ള യുവാക്കളെയാണ് ക്യാമ്പിലേക്ക് പ്രതീക്ഷിക്കുന്നത്.

പ്രെസ്റ്റണ്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ റെവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ , രൂപത ദൈവവിളി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പില്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മില്ര്‍, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. സോണി കടംതോട്, ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. ബാബു പുത്തന്‍പുരക്കല്‍ , ഫാ. ട്രയിന്‍ മുള്ളക്കര, സി. ജോവാന്‍ മണിയഞ്ചിറ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

രൂപതയുടെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ദൈവവിളിയെക്കുറിച്ചു അറിയാന്‍ താല്പര്യമുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാ യുവാക്കളെയും ഈ ത്രിദിന ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ , ഫാ. ടെറിന്‍ മുള്ളക്കര എന്നിവര്‍ അറിയിച്ചു. ആഗസ്റ്റ് 30 ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ചു സെപ്തംബര്‍ 1 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫാ. ടെറിന്‍ മുള്ളക്കരയുമായി ബന്ധപ്പെടേണ്ടതാണ്. Mb: 07985695056, email: frterinmullakkara@gamil.com
ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Immaculate Conception Seminary, St. Ignatius Square, Preston, PR1 1TT.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions