ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധകാഹളം മുഴക്കുകയും മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്യുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫ്യുസ് ഊരാന്‍ വൈദ്യുതി വകുപ്പ്. ഇമ്രാന്‍ ഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാന്‍ പോലും പാകിസ്ഥാന്‍ സര്‍ക്കാരിനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുത കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് വൈദ്യുത വിതരണ കമ്പനി ആഗസ്റ്റ് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നല്‍കിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുത കമ്പനിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം നല്‍കാനുണ്ടെന്നും, പണം അടയ്ക്കുന്നതിനായി നിരന്തരം നോട്ടീസ് അയയ്ക്കാറുണ്ടെന്ന് വൈദ്യുത വിതരണ കമ്പനി അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ല് അടക്കാത്തത് ആദ്യത്തെ സംഭവമല്ലെന്നും, ഇനിയും ഇത് തുടരുകയാണെങ്കില്‍ വൈദ്യുത ബന്ധം ഉടന്‍ വിച്ഛേദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്ഥാന്‍ . ഇതിന്റെ ഭാഗമായി രാജ്യത്തെ പൗരന്‍മാരെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഭരണകൂടത്തെ അറിയിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. കൂടാതെ പ്രതിരോധ വിഹിതത്തില്‍ കുറവു വരുത്താനും പാക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
രാജ്യത്തിന്റെ പൊതുകടം 14.25 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. നികുതിയുടെ ഭൂരിഭാഗം തുകയും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഇമ്രാന്‍ അറിയിച്ചിരുന്നു.