കേരളത്തിലുണ്ടായ പ്രകൃതിദുരന്തത്തില്‍ വേദന അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റി അവസാനിച്ചപ്പോള്‍ 3174 പൗണ്ട് (ഏകദേശം 2,70000 രൂപ) ലഭിച്ചു . 3174 പൗണ്ടിന്റെ ചെക്ക് വയനാട് സ്വദേശി സജി തോമസിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കൈമാറി. അദ്ദേഹം പണം നാട്ടില്‍ എത്തിച്ചു അര്‍ഹിക്കുന്നവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കൈമാറും . ചാരിറ്റിയുമായി സഹകരിച്ച ഏവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നന്ദി അറിയിച്ചു.
കെറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബുകാര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ 800 പൗണ്ട് നാട്ടില്‍ കവളപ്പാറയിലും പുത്തുമലയിലും വേദന അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കു നല്‍കികൊണ്ട് മലയാളി സമൂഹത്തിനു തന്നെ മാതൃകയായി .
ക്ലബിനു നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് സിബു ജോസഫ്, സെക്രട്ടറി ജോം മാക്കില്‍ ,ട്രഷറര്‍ ലെനോ ജോസഫ്, മനോജ് മാത്യു ,അബു വടക്കന്‍ എന്നിവര്‍ക്കു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ 800 പൗണ്ടാണ് നാട്ടില്‍ വേദന അനുഭവിക്കുന്ന മനുഷൃരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കു നല്‍കിയത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സഹായിച്ച കുറുപ്പ് അശോക ,നീക്‌സന്‍ തോമസ് ,ജീന മാത്യു എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതു വരെ 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് , ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്. ചെക്കും ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,