വീണ്ടും യുദ്ധ വിമാനം പറത്തി വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയ്ക്കൊപ്പമാണ് മിഗ് 21 യുദ്ധ വിമാനം അഭനന്ദന്‍ വര്‍ധമാന്‍ പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് മിഗ് 21 പറത്തിയത്.
'അഭിനന്ദനൊപ്പം പറക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അഭിനന്ദിന് പറക്കാനുള്ള അവസരം തിരിച്ചുകിട്ടി എന്നതാണ് ഇതിനുളള കാരണം. എല്ലാ പൈലറ്റുമാരും ആഗ്രഹിക്കുന്നത് ഇതാണ്. 1988ല്‍ ഞാനും പുറത്താക്കപ്പെട്ടിരുന്നു. ഒമ്പത് മാസത്തിന് ശേഷമാണ് തിരികെ ജോലിയില്‍ പ്രവേശിക്കാനായത്. എന്നാല്‍ അദ്ദേഹം ആറുമാസത്തിനുള്ളില്‍ തിരികെ എത്തിയിരിക്കുന്നു.'- ധനോവ പറഞ്ഞു.
ഫെബ്രുവരിയില്‍ പാകിസ്താന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവെച്ചിട്ടിന്നതിനിടയില്‍ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മോചിപ്പിച്ചു.