സ്പിരിച്വല്‍

സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററിന്റെ ഓണോത്സവം ശനിയാഴ്ച



ലെസ്റ്റര്‍ : ലെസ്റ്ററിലെ പ്രമുഖ ആല്മീയ സാംസ്‌കാരിക കലാകായികസാമൂഹ്യ വേദിയായ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷം ശനിയാഴ്ച പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ 11:00 മണിക്ക് പൂക്കളമത്സരത്തോടെയാണ് ഓണാഘോഷത്തിന് ആരംഭം കുറിക്കുക. ഓണാഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായ വിഭവ സമൃദ്ധമായ ഓണസദ്യ ഫാമിലി സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍ക്കും അതിഥികള്‍ക്കുമായി തുടര്‍ന്ന് തൂശനിലയില്‍ വിളമ്പും.


ഓണസദ്യക്കുശേഷം ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായി പങ്കുചേരുന്ന ലെസ്റ്റര്‍ പാര്‍ലിമെന്റ് പ്രതിനിധിയും, ബ്രിട്ടീഷ് രാഷ്ട്രീയസാമൂഹ്യനയതന്ത്ര രംഗങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിത്വം പുലര്‍ത്തുന്ന കീത്ത് വാസ് M P, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരിജനറാളുമായ മോണ്‍.ജോര്‍ജ്ജ് ചേലക്കല്‍ എന്നിവരെ വേദിയിലേക്ക് പുഷ്പാര്‍ച്ചനയര്‍പ്പിച്ച് സ്വീകരിച്ചാനയിക്കും.

തിരുവോണത്തിന്റെ പുകള്‍പെറ്റ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ആഘോഷത്തില്‍ മാവേലിമന്നന്റെ ആഗമനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ ഓണോത്സവത്തിലെ മുഖ്യ ആകര്‍ഷകമായ 26 കലാകാര്‍ അണിനിരക്കുന്ന ശിങ്കാരിമേളം വേദിയെ ത്രസിപ്പിക്കും. പ്രശസ്ത ചെണ്ടമേളം ഗ്രൂപ്പായ കോവന്ററി മേളപ്പൊലിമയാണ് ശിങ്കാരിമേളമൊരുക്കുന്നത്.

സാംസ്‌കാരിക പൊതുസമ്മേളനം മുഖ്യാതിഥിയായി പങ്കുചേരുന്ന കീത്ത് വാസ് എം പി ഉദ്ഘാടനം ചെയ്തു ആശംസാ സന്ദേശം നല്‍കും. ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ സമ്മേളനവേദിയെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടര്‍ന്നരങ്ങേറുന്ന കലാസന്ധ്യയില്‍ STFSC കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാകായിക പ്രകടനങ്ങള്‍ ഓണാഘോഷത്തിലെ ഏറെ ആകര്‍ഷകമായ ദൃശ്യകലാവിരുന്നാവും സമ്മാനിക്കുക.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനത്തിനുശേഷം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷം സമാപിക്കും.



  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions