ആരോഗ്യം

സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 20% കൂടുതല്‍


ആധുനിക കാലത്തു ജീവിതരീതിയും ഭക്ഷണശീലവും മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പോലും സ്‌ട്രോക്കു മൂലം മരണപ്പെടുന്ന സംഭവങ്ങള്‍ കുതിച്ചുയരുകയാണ്. ആരിലൊരാള്‍ക്കുവീതം സ്‌ട്രോക്ക് വരാനുള്ള സാധ്യതയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ . ഇപ്പോഴിതാ മറ്റൊരു പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. അത് സസ്യാഹാരികള്‍ക്ക് പ്രതികൂലമാണ്. സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം കൂടുതല്‍ ആണെന്നതാണത്. വിറ്റാമിനുകളുടെ അളവ് കുറവായതാണ് പ്രധാനകാരണം.


18 വര്‍ഷമായി 50,000 ത്തോളം ആളുകളില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ , വിറ്റാമിനുകളുടെ അളവ് കുറവായതിനാല്‍ അധിക അപകടസാധ്യതയുണ്ടാകുമെന്ന് പറയുന്നു. കൊളസ്‌ട്രോള്‍ , ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് സസ്യാഹാരം ഉത്തമം ആണെങ്കിലും സ്‌ട്രോക്കിന് അത് വിപരീത ഫലമാണ് സൃഷ്ടിക്കുന്നത്.

ഇത് 10 വര്‍ഷത്തിലധികമായി ആയിരം പേര്‍ക്ക് മൂന്ന് സ്ട്രോക്ക് കേസുകള്‍ക്ക് തുല്യമാണ്, Haemorrhage അഥവാ തലച്ചോറിലെ ധമനികള്‍ പൊട്ടുന്നത്അപകടം ഉണ്ടാക്കുന്നു. പഠനത്തിലെ സസ്യാഹാരികള്‍ക്കു കൊളസ്ട്രോള്‍ കുറവാണെന്നും അതുപോലെ വിറ്റാമിന്‍ ബി 12 പോലുള്ള കീ വിറ്റാമിനുകളുടെ അളവും കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു.


പൊണ്ണത്തടി, കൊളസ്‌ട്രോള്‍ എന്നിവയൊക്കെ മൂലം മാംസ രഹിത ഭക്ഷണത്തിന്റെ ജനപ്രീതിയുകെയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, രാജ്യത്തു ഏകദേശം 1.7 ദശലക്ഷം ആളുകള്‍ ഇപ്പോള്‍ മാംസം ഒഴിവാക്കുന്നു.എന്നിരുന്നാലും, മാംസം ഒഴിവാക്കുന്നവര്‍ക്ക് കൊറോണറി ഹൃദ്രോഗത്തിന്റെ അളവ് വളരെ കുറവാണ്

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ ഗവേഷകര്‍ ഇങ്ങനെ എഴുതുന്നു: 'മൊത്തത്തില്‍, മല്‍സ്യം ഉപയോഗിക്കുന്നവരോ സസ്യഭുക്കുകളോ ആയ യുകെയിലെ മുതിര്‍ന്നവര്‍ക്ക് ഇറച്ചി കഴിക്കുന്നവരേക്കാള്‍ ഹൃദ്രോഗ സാധ്യത കുറവാണ്. സസ്യാഹാരികള്‍ക്ക് ഹൃദ്രോഗ സാധ്യത 22 ശതമാനം കുറവാണെന്ന് കണ്ടെത്തി - അതായത് ഒരു ദശകത്തിനിടെ ആയിരം പേര്‍ക്ക് 10 കേസുകള്‍ കുറവാണ്. എന്നാല്‍ വെജിറ്റേറിയന്‍മാര്‍ക്ക് പകരം സ്ട്രോക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി.

മാംസം ഒഴിവാക്കുകയും മത്സ്യം കഴിക്കുകയും ചെയ്യുന്നവര്‍ക്ക് 13 ശതമാനം ഹൃദ്രോഗ സാധ്യത കുറവാണ്. ശരാശരി 45 വയസുള്ള 48,188 ആളുകളുടെ ഡാറ്റയാണ് പഠനം പരിശോധിച്ചത്. 18 വര്‍ഷത്തെ ഫോളോ-അപ്പില്‍ 2,820 ഹൃദ്രോഗ കേസുകളും 1,072 സ്‌ട്രോക്കും ഉണ്ടായി.

ആഹാര രീതികളില്‍ ആളുകള്‍ വലിയ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചെന്നാണ് പഠനം മുന്നറിയിപ്പേകുന്നത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions