മാഞ്ചസ്റ്റര്‍ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും ഇന്ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററില്‍ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇന്‍ഡോര്‍ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളുമാണ്.. തുടര്‍ന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയില്‍ തനി നാടന്‍ ശൈലിയില്‍ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.
ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എം.എം.സി.എയുടെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡന്റ് അലക്സ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.എ ലെവല്‍ , ജി.സി.എസ്.ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങില്‍ആദരിക്കും. ട്രഷറര്‍ സാബു ചാക്കോ ചടങ്ങില്‍ നന്ദിയര്‍പ്പിക്കും
തുടര്‍ന്ന് എം.എം.സി.എ ഡാന്‍സ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
അലക്സ് വര്‍ഗ്ഗീസ് - 07985641921,
ജനീഷ് കുരുവിള - 07727683941,
സാബു ചാക്കോ - 07853302858.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
FORUM CENTRE,
SIMONS WAY,
WYTHENSHAWE,
MANCHESTER,
M22 5RX.