അസോസിയേഷന്‍

ഈസ്റ്റ് ലണ്ടന്‍ ഭരണ സമിതിക്ക് പുതിയ ഭാരവാഹികള്‍ റജി വട്ടംപാറയില്‍ പ്രസിഡന്റ്

പതിനൊന്നാമത് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) ഓണോഘാഷ പരിപാടി വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടന്‍ മലയാളി നിവാസികളുടെ പതിനൊന്നാമത് ഓണോഘാഷം റോംഫോര്‍ഡില്‍ വെച്ച് വിപുലമായി നടത്തപ്പെട്ടു. രണ്ട് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചത് . ഒന്നാം ദിവസം സ്‌പോട്‌സും രണ്ടാം ദിവസം തിരുവാതിര കളിയും വിഭവ സമൃദ്ധമായ സദ്യയും കൂടാതെ പ്രസ്തുത ചടങ്ങില്‍ സ്‌പോട്‌സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി.


പരിപാടിയില്‍ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ലൂക്കോസ് അലക്‌സ് സ്വാഗതം ആശംസിച്ചു സെക്രട്ടറി സാജന്‍ പടിക്കമ്യാലില്‍ റിപ്പോര്‍ട്ട് വായിക്കുകയും ട്രഷറര്‍ ജോമോന്‍ നന്ദി പറയുകയും ചെയ്തു. ഇത്തരം കുടി ചേരലുകള്‍ നാടിന്റെ നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തില്‍ ബാസ്റ്റിന്‍ മാളിയാക്കല്‍ അഭ്യര്‍ത്ഥിച്ചു . പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി .റജി വട്ടംപാറയില്‍ പ്രസിഡന്റായും അഭിലാഷ് മാത്യുവിനെ സെക്രട്ടറിയായും ട്രഷറര്‍ ആയി റോബിന്‍ കുറുപ്പാമടത്തേയും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു. കൂടാതെ
സ്വപ്ന സാം വൈസ് പ്രസിഡന്റ്, ജിന്‍സന്‍ മാളിയേക്കല്‍ ജോയിന്റ് സെക്രട്ടറി, ഷിജു മാത്യു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബു മാത്യു പ്രാലടിയില്‍ അഡ്വൈസറായും തെരെഞ്ഞെടുത്തു



എല്‍മയുടെ ഭാവിപരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും നല്‍കണമെന്ന് പ്രസിഡന്റ് റജി സെക്രട്ടറി , അഭിലാഷ് ട്രെഷറര്‍ റോബിന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

*ELMA 2019 – 2021 Execute Committee*


*President*: Reji Vattamparayil


*Secretary*: Abhilash Mathew Vazhayil


*Treasurer*: Robin Kuruppamadam


*Vice President*: Swapna Sam


*Joint Secretary*: Jinson Maliekaldevassy

*Programme Coordinator*: Shiju Mathew


*Advisor*: Sabu Mathew

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions