അസോസിയേഷന്‍

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ഡണ്‍ ഉത്ഘാടനം ചെയ്തു

ഗില്‍ഫോര്‍ഡ്(UK) : ഗില്‍ഫോര്‍ഡിലെ മലയാളികള്‍ സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടി. ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഫെയര്‍ലാന്‍ഡ്‌സ് കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 10 തരം മനോഹര പുഷ്പങ്ങളാലും നിറപറയും നിറകതിരും നിലവിളക്കും നിറദീപങ്ങളാലും വര്‍ണ്ണാലകൃതമായ ഓണപ്പൂക്കളം ഒരുക്കി തുടക്കം കുറിച്ചു. തുടര്‍ന്ന് കൊച്ചു കുട്ടികളുടെ മിഠായി പിറക്കു മത്സരം നിറഞ്ഞ കൈയ്യടിയോടു കൂടി സമാപിച്ചപ്പോള്‍ ഷാര്‍ലറ്റ്ഒന്നാം സ്ഥാനവും ഹന്ന, മാധവ് എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. അത്യന്തം വാശിയേറിയ സ്‌കൂള്‍ തലം വരെയുള്ള കുട്ടികളുടെ കസേരകളി മത്സരത്തില്‍ അയോണ ജോസിനെ തോല്പിച്ച് മാധവ് വിജയിയായി. തുടര്‍ന്ന് വനിതകളുടെ സ്പൂണില്‍ നാരങ്ങാ വെച്ചുള്ള ഓട്ട മത്സരം അത്യന്തം ആവേശകരമായി സമാപിച്ചപ്പോള്‍ അപര്‍ണ്ണ ബേബി വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി. വനിതകളുടെ വടം വലി മത്സരത്തില്‍ ജെസി ജോജി നേതൃത്വം നല്കിയ ടീം റീനാ ഡെന്നിയുടെ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ തോമസ് ജോസഫ് നയിച്ച ടീം വിജയിച്ചു.


ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം ആദരണീയനായ ഗില്‍ഫോര്‍ഡ് ബോറോ കൗണ്‍സില്‍ മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ഡണ്‍ നിര്‍വഹിച്ചു. മേയറേയും പത്‌നി ലിന്‍ഡ ബെല്ലിംഗ്ഡണേയും പരമ്പരാഗത രീതിയില്‍ സെറ്റ് സാരിയുടുത്ത അംഗനമാരും പട്ടുപാവാട അണിഞ്ഞ പെണ്‍മണികളും ചേര്‍ന്ന് താലപ്പൊലിയേന്തി , നിറഞ്ഞ കൈയ്യടിയോടു കൂടി സദസ്സ് എണീറ്റു നിന്ന് സ്വീകരിച്ചാനയിച്ചു. പ്രസിഡന്റ പോള്‍ ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിജി തോമസ്, ജൂലി പോള്‍, ചിന്നു, ഐശ്വര്യ എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു .സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷന്‍ ജി.എം.എയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയുണ്ടായി . റോയല്‍ സറേ ഹോസ്പിറ്റലിലെ ചീഫ് നേഴ്‌സ് ജോ മൗണ്ട് ജോയി വിശിഷ്ട അതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് റീനാ ഡെന്നി കൃതഞ്ജതയും രേഖപ്പെടുത്തി.കലയേയുംസംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്ന ജി.എം. എ യുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ഡണ്‍ വിശേഷിപ്പിച്ചത്. മേയര്‍ ഏല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. തന്റെ മാലോകരെ കാണാനും ക്ഷേമമന്വേഷിക്കുവാനുമായി മഹാബലിത്തമ്പുരാന്‍ എഴുന്നൊള്ളിയമ്പോള്‍ കൊട്ടും കുരവയും താലപ്പൊലിയുമേന്തി ഓണത്തപ്പനെ പ്രജകള്‍ വരവേറ്റത് ഐതീക മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് സമൃദ്ധിയുടെ പ്രതീകമായി നടന്ന ഗംഭീരമായ ഓണസദ്യ മേയറും വിശിഷ്ട അതിഥികളും ഒപ്പമിരുന്നുണ്ടത് ഏവര്‍ക്കുംകൂടുതല്‍ ആസ്വാദകരവും ആനന്ദവുമായി. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രൗഡി വിളിച്ചോതി അരങ്ങില്‍ കലയുടെ ദീപം തെളിഞ്ഞ് വന്ദിച്ചപ്പോള്‍ അംഗനമാരായ സിമ്‌ന, ജിജിനി,നിഖില, മേഴ്‌സി, സൗമ്യ, ജിന്‍സി, അഞ്ജലി, സോണിയ, പ്രീത എന്നിവര്‍ മെല്ലെ പതം വച്ച്, കുമ്മിയാടി, സമംഗളം ചൊല്ലിയ തിരുവാതിര നടന സൗന്ദര്യത്തിന്റെ അമൂര്‍ത്തരൂപമായി മാറി. ഭരതനാട്യത്തിലും തുടര്‍ന്ന് നൃത്തത്തിലും ഡെവിനയും ഡെവീറ്റയും നാട്യ വിസ്മയം തീര്‍ത്തു. ഓണപ്പൂവേ പൂവേ.... എന്ന സംഘഗാനം ജോജി, തോമസ്, സജു, ജിജി,ജെസ്സി, ജൂലി, ചിന്നു, ഐശ്വര്യ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചപ്പോള്‍ സദസ്സ് ഒപ്പം താളം പിടിച്ചു. ഇസബെല്ല ആന്റി ണിയുടെ സോളോ ഡാന്‍സ് സദസ്സിനെ ഇളക്കിമറിച്ചു. തുടര്‍ന്ന് സംഘനൃത്തച്ചുവടുകളുമായി ജെയിംസ്, അലന്‍, അയോണ, അമല്‍ എന്നിവര്‍ വേദി നിറഞ്ഞു. നാടന്‍ പാട്ടിന്റെ
പാലാഴി തീര്‍ത്ത് ചിന്നു എലിസബത്ത് ,മനം കുളിര്‍ന്ന മനോഹര ഗാനവുമായി ഗില്‍ഫോര്‍ഡിന്റെ വാനംമ്പാടി ജൂലി പോള്‍, ഓ...തിത്തി തരാ... തിതൈ ആഘോഷവേദിക്ക് ആവേശവും ആനന്ദവുമായി വള്ളംകളിയുടെ സ്മരണ ഉണര്‍ത്തി ഗോവിന്ദ്, ശ്രീരാഗ്,ശ്രീകുമാര്‍ ,ശ്രീകാന്ത്,സജു, തോമസ്, ജോജി, ജീന, ജിജിനി, ജിന്‍സി, മേഴ്‌സി എന്നിവരുടെ വഞ്ചിപ്പാട്ട്. നാടനകലയുടെ കാല്പനികതയുമായി വേദി നിറഞ്ഞാടി അയോണ ജോസ്. പദമുദ്രകളുടെ വിസ്മയചാരുത തീര്‍ത്ത് താളലയ പൂര്‍ണ്ണമായ സെമി ക്ലാസ്സിക്കല്‍ നൃത്തവുമായി സിമ്‌നയും ജൂലിയും സദസ്സിനെ മുഖരിതമാക്കി. ഇമ്പമേറിയ ഗാനവുമായി ശ്രീരാജിന്റെ സ്വരമാധുരി. ആധുനികതയുടെ സന്ദേശം വിളിച്ചോതി ഫാഷന്‍ഷോയും ഉണ്ടായിരുന്നു .

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions