സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനാറ് മിഷനുകള്‍ ഒത്തുചേരുന്ന ഈ വര്‍ഷത്തെ വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും , 89 മത് പുനരൈക്യ വാര്‍ഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ നയിക്കും. 28 ശനിയാഴ്ച ഉച്ചക്ക് 11ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടെയും ധ്യാനചിന്തയോടെയും തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും.
തുടര്‍ന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ തീര്‍ത്ഥാടനപദയാത്രയില്‍ യു. കെ റീജിയനിലെ മലങ്കര സഭയുടെ 16 മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള എല്ലാ കുടുംബങ്ങളും പങ്കെടുക്കും.
നൂറ്റാണ്ടുകളായി അനേകലക്ഷം തീര്‍ത്ഥാടകര്‍ നഗ്നപാദരായി സഞ്ചരിക്കുന്ന ഹോളി മൈലിലൂടെ ജപമാലയും, മാതൃ ഗീതങ്ങളും, പുനരൈക്യ ഗാനങ്ങളും ആലപിച്ചു മലങ്കര സഭാ മക്കള്‍ പ്രാര്‍ത്‌ഥനാപൂര്‍വ്വം നടന്നു നീങ്ങും. വാല്‍സിംഗാമിലെ റോമന്‍ കാതോലിക് നാഷണല്‍ ഷ്റൈനില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനത്തെ വൈസ് റെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 2 മണിക്ക് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍ ക്ളീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മ്മികനാവും.
യു.കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ , ചാപ്ലെയിന്‍മാരായ ഫാ.രഞ്ജിത് മടത്തിറമ്പില്‍ , ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സന്‍ മനയില്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മികരാകും.
സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വതിലുള്ള വൈദികരും, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും മിഷന്‍ ഭാരവാഹികളും അടങ്ങുന്ന സംഘാടക സമിതിയുടെ നേത്യത്വത്തില്‍ തീര്‍ത്ഥാടനത്തിനും പുനരൈക്യ വര്‍ഷികത്തിനുമുള്ള ഒരുക്കങ്ങള്‍ ത്വരിഗതിയില്‍ പുരോഗമിക്കുന്നു.