സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ മിഷന്‍ മദ്ധ്യസ്ഥരായപരിശുദ്ധ ദൈവമാതാവിന്റെയും ദൈവഹിതത്തായി ജീവിതം സമര്‍പ്പിച്ച ബ്ലസ്സഡ് കുഞ്ഞച്ചന്റെയും തിരുനാള്‍ സെപ്റ്റംബര്‍ 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കും.
തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഏറ്റവും സേനഹത്തോടെ ക്ഷണിക്കുന്നതായി പള്ളി കമ്മറ്റിക്കു വേണ്ടി ഫാ. ജോസ് അന്ത്യാം കുളം MCBS. ട്രസ്റ്റീസ് & കമ്മറ്റി അംഗങ്ങളും, പ്രസുദേന്തിമാരും അറിയിച്ചു.
തിരുനാള്‍തിരുക്കര്‍മ്മങ്ങള്‍
സെപ്റ്റംബര്‍ 27, വെള്ളി
7 pm : കൊടിയേറ്റ്
തിരുസ്വരൂപം വെഞ്ചരിപ്പ്
വി. കുര്‍ബ്ബാന (മരിച്ചവരുടെ ഓര്‍മ്മയ്ക്ക് )
(റവ.ഫാ.ജോസ് അന്ത്യാം കുളം MCBS, പ്രിസ്റ്റ് ഇന്‍ ചാര്‍ജ്ജ് സെ.മേരീസ് & ബ്ലസ്സ്ഡ് കുഞ്ഞച്ചന്‍ മിഷന്‍)
നിത്യ സഹായമാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേര്‍ച്ച.
സെപ്റ്റംബര്‍ 28, ശനി
2.30 pm : വിശുദ്ധ കുര്‍ബ്ബാന
ഫാ. ടോമി എടാട്ട്
നിത്യസഹായ മാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേര്‍ച്ച.
5 pm ചായ സല്‍ക്കാരം
5.30 pm 8.30pm കലാപരിപാടികകളും, കാര്‍ഷിക ലേലം, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും.
8.45 pm സ്‌നേഹവിരുന്ന്.
സെപ്റ്റംബര്‍ 29, ഞായര്‍
2.30 pm : ആഘോഷമായ തിരുനാള്‍ റാസാ കുര്‍ബ്ബാന (ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലാ, കോഓര്‍ഡിനേറ്റര്‍ ലണ്ടന്‍ റീജിയന്‍).
തിരുനാള്‍ സന്ദേശം, ലദീഞ്ഞ്.
4.30 പ്രദക്ഷിണം
6.30 pm ചായ സല്‍ക്കാരം
തിരുനാള്‍ ദിവസങ്ങളില്‍ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.