അസോസിയേഷന്‍

ആഷ്‌ഫോര്‍ഡില്‍ പൂരം 2019 ന് കൊടികയറുന്നത് ശനിയാഴ്ച

ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാമത് ഓണാഘോഷം (പൂരം -2019) ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു.


രാവിലെ 9.30 ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം 2019 ന് തുടക്കം കുറിക്കും. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരാഹികളായ സജികുമാര്‍ (പ്രസിഡന്റ്) ആന്‍സി സാം (വൈ പ്രസിഡന്റ് ) ജോജി കോട്ടക്കല്‍ (സെക്രട്ടറി ),സുബിന്‍ തോമസ് (ജോ സെക്രട്ടറി ) ജോസ് കാനുക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. മാവേലി വിവിധ പ്രഛന്ന വേഷധാരികള്‍, ബാലികമാരുടെ താലപ്പൊലി,മുത്തുകുട, കലാരൂപങ്ങള്‍, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

തുടര്‍ന്ന് നാടന്‍ പാട്ടുകള്‍ ,കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളേയും ഉള്‍പ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്‌ളാഷ് മോബ്, എന്നിവയക്ക് ശേഷം കുട്ടികളുടേയും പുരുഷന്മാരുടേയും സ്ത്രീകളുടേയും വാശിയേറിയ വടംവലി മത്സരവും തൂശനിലയില്‍ വിളമ്പികൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകനും വാഗ്മിയും ലൗട്ടന്‍ മുന്‍ മേയറുമായ ഫിലിപ് എബ്രഹാം മുഖ്യാതിഥി ആയിരിക്കും. ശേഷം 3.30 ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ പ്രസിഡന്റുമായ സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു കൊച്ചുതെള്ളിയില്‍ സംഗീതം നല്‍കിയ അവതരണ ഗാനം, സൗമ്യ ജിബി, ജെസ്സിന്താ ജോമി എന്നിവര്‍ ചിട്ടപ്പെടുത്തി അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത രംഗപൂജ എന്നിവരോട് പൂരം 2019 ന് തിരശ്ശീല ഉയരുന്നു.

തിരുവാതിര, ബംഗറാ ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാല്‍ പൂരം 2019 കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

എവിടേയും കനക വിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറിയില്‍ നിന്ന് സെപ്തംബര്‍ 21 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസ്സിനും കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രാവ്യ വിഭഗങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാ സ്‌നേഹികളായ മുഴുവന്‍ ആളുകളേയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്‌സി. കമ്മറ്റി അംഗങ്ങളും അറിയിച്ചു


പരിപാടി നടക്കുന്ന വേദിയുടെ വിലാസം

ദി നോര്‍ടന്‍ ക്‌നാച്ബുള്‍ സ്‌കൂള്‍

ഹിതേ റോഡ്

ആഷ്‌ഫോര്‍ഡ് കെന്റ് , TN24 0QT

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions