വെറും ഏഴു മിനിറ്റില്‍ വിമാനം താഴ്ന്നത് 29,000 അടി! വിമാനം തകരുകയാണെന്നു ഉറപ്പിച്ച യാത്രക്കാര്‍ അലറിവിളിച്ചുകൊണ്ടു തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഗുഡ്ബൈ സന്ദേശം അയച്ചു. അറ്റ്ലാന്റയില്‍ നിന്നും ഫോര്‍ട്ട് ലൗന്‍ഡെര്‍ ഡെയിലിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ യാത്രക്കാരാണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങളിലൂടെ കടന്നുപോയത്.
39,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ആകാശച്ചുഴിയില്‍ വീഴുകയായിരുന്നു. ഏഴ് മിനുറ്റ് കൊണ്ട് വിമാനം താഴ്ന്നത് 29,000 അടിയിലേക്കായിരുന്നു. വിമാനം തകര്‍ന്ന് തങ്ങളുടെ അന്ത്യമുറപ്പായെന്ന് തോന്നിയ യാത്രക്കാര്‍ നിലവിളിച്ചുകൊണ്ട് ഗുഡ്ബൈ സന്ദേശം അയക്കുകയായിരുന്നു. വെറും 10,000 അടി ഉയരത്തിലേക്ക് വിമാനം താഴ്ന്നു.
കാബിന്‍ പ്രഷറിലെ ക്രമരാഹിത്യം കാരണമാണ് ഇത് സംഭവിച്ചതെന്നാണ് ഡെല്‍റ്റ വിശദീകരണം നല്‍കിയിരിക്കുന്നത്. വിമാനം പൊടുന്നനെ താഴോട്ട് വീഴുന്നത് പോലുള്ള അനുഭവമായിരുന്നുവെന്നാണ് യാത്രക്കാരിലൊരാളായ ഹാരിസ് ഡിവോസ്കിന്‍ പറഞ്ഞത്. വിമാനം താഴാന്‍ തുടങ്ങിയതോടെ ഓക്സിജന്‍ മാസ്കുകള്‍ ലഭ്യമാക്കിയിരുന്നുവെന്നും യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ട് അലറി ക്കരഞ്ഞിരുന്നുവെന്നും ഹാരിസ് പറയുന്നു.
യാത്രക്കാര്‍ പരിഭ്രാന്തരാകേണ്ടെന്ന് ഒരു ഫൈ്ലറ്റ് അറ്റന്റന്റ് ഇന്റര്‍കോമിലൂടെ തുടര്‍ച്ചയായി വിളിച്ച് പറഞ്ഞിരുന്നുവെങ്കിലും യാത്രക്കാരെ ശാന്തരാക്കാന്‍ അതൊന്നും മതിയാകുമായിരുന്നില്ല.
യുഎസ് സമയം വൈകുന്നേരം 4.34ന് 39,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം 4.42 ആകുമ്പോഴേക്കും 10,000 അടിയിലേക്ക് താഴുകയായിരുന്നുവെന്നാണ് പ്രിലിമിനറി ഫ്ലൈറ്റ്അവയര്‍ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് വിമാനം താമ്പ എയര്‍പോര്‍ട്ടിലേക്ക് അടിയന്തിരമായി ഇറക്കുകയും അടിയന്തിര പരിശോധനകള്‍ നടത്തുകയായിരുന്നു.