അസോസിയേഷന്‍

വാള്‍മ ഓണാഘോഷം നാളെ; 'ഓണസല്ലാപം 2019' യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും


വാര്‍വിക്: വാര്‍വിക് ആന്‍ഡ് ലെമിങ്ങ്ടന്‍ (വാള്‍മ) യുടെ ഓണാഘോഷ പരിപാടികള്‍ 'ഓണസല്ലാപം 2019 ' നാളെ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വാള്‍മ പ്രസിഡന്റ് ലൂയിസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ മുഖ്യാതിഥിയായിരിക്കും. വാള്‍മ സെക്രട്ടറി ഷാജി കൊച്ചാദംപള്ളി ചടങ്ങിന് സ്വാഗതം ആശംസിക്കും. പൊന്നും ചിങ്ങമാസത്തിലെ പൊന്നോണം, വാര്‍വിക്ക് ആന്‍ഡ് ലെമിങ്ങ്ടന്‍ മലയാളി അസ്സോസിയേഷന്‍ വാള്‍മ യുടെ രണ്ടാമത്തെ ഓണാഘോഷമാണ് നാളെ ശനിയാഴ്ച നടക്കുന്നത്.

വാര്‍വിക് റെയ്‌സ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10.30 am ആരംഭിച്ച് വിവിധ കായിക കലാരിപാടികളോടെ മലയാള സുന്ദരിമാരുടെ ചേലൊത്ത ചടുല നടന മനോഹരമായ തിരുവാതിര കളിയും, കുട്ടനാടിന്റെ കരുത്തുറ്റ നായകന്‍ സണ്ണിയുടെയും സാംസ്‌ക്കാരിക നഗരിയായ കോട്ടയത്തിനോടു ചേര്‍ന്നു കിടക്കുന്ന മള്ളുശ്ശേരിയുടെ വിരപുത്രന്‍ സജിയുടെയും നേതൃത്വത്തില്‍ വടം വലിയും, അഗനമാരുടെ റാംബോ വാല്‍ക്കും വാള്‍മയുടെ 'ഓണസല്ലാപം 2019 ' ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നു. ഓണാഘോഷത്തിനു നിലവിളക്കു തെളിച്ച് ഓണത്തപ്പനെ വരവേല്‍ക്കാന്‍ യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും, ഓണാശംസകള്‍ അറിയിക്കാന്‍ യുക്മ വൈസ് പ്രസിഡണ്ട് ലിറ്റി ജിജോയും അതിഥികളായി എത്തിച്ചേരുന്നു. വിഭവ സമൃദ്ധമായ തിരുവോണ സദ്യക്കു ശേഷം കലാപ്രതിഭകളായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പുതുമയാര്‍ന്ന വിവിധ കലാവിരുന്നുകള്‍ ഏവര്‍ക്കും പുത്തന്‍ അനുഭവായിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം വാള്‍മയുടെ പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണത്തിനു ശേഷം ഓണ സല്ലാപം 2019 നു തിരശീല വീഴും. വാള്‍മയുടെ ഓണാഘോഷങ്ങള്‍ക്ക് അണിയറ ശില്പികളായ ഇവന്റ് കോര്‍ഡിനേറ്റര്‍ രേവതി അഭിഷേകും, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ അനു കുരുവിളയും, റോഷിനി നിഷാന്തും വാള്‍മയുടെ ഓണസല്ലാപം 2019 വാര്‍വിക്കിലെയും ലെമിഗ് ടണിലെയും മലയാളികള്‍ക്ക് ഒരു പുത്തന്‍ അനുഭവമാക്കിമാറ്റാന്‍ അശ്രാന്ത പരിശ്രമത്തിലാണ്. 2018 ജനുവരി 20 നു തുടക്കം കുറിച്ച വാള്‍മയുടെ തുടര്‍ന്നിങ്ങോട്ടുള്ള പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച ഏവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചു കൊണ്ട് തുടര്‍ന്നങ്ങോട്ടുള്ള വാള്‍മയുടെ പ്രവര്‍ ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടു പ്രഥമ പ്രസിഡണ്ട് ലൂയിസ് മേനാചേരിയും പ്രഥമ സെക്രട്ടറി ഷാജി കൊച്ചാദം പള്ളിയും തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വത്തിനു എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേര്‍ന്നു തങ്ങളുടെ ദൗത്യത്തില്‍ നിന്നു പടിയിറങ്ങും. വാള്‍മയുടെ ഓണ സല്ലാപം 2019 ഒരു വന്‍ വിജയമാക്കാന്‍ വാര്‍വിക്കിലും ലെമിങ്ടനിലുമുള്ള എല്ലാ മലയാളികളെയും, അവരുടെ സുഹൃത്തുക്കളെയും സ്‌നേഹത്തോടെയും ആദരവോടെയും ക്ഷണിക്കുകയും, എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വാള്‍മ ഓണസല്ലാപം 2019 കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് ലൂയിസ് മേനാച്ചെരി , സെക്രട്ടറി ഷാജി കൊച്ചാദംപള്ളി എന്നിവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ലൂയിസ് മേനാച്ചേരി 07533734616

ഷാജി കൊച്ചാദംപള്ളി 07446343619


പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

Warwick Race Horse,

Warwick Corps of Drums,

Westend Cetnre, Hampton Road, Warwick, Warwickshire, CV34 6JP

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions