സ്പിരിച്വല്‍

സഹനങ്ങള്‍ ദൈവത്തിന്റെ വലിയ പ്രവൃത്തികള്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്റ്റോക്ക് ഓണ്‍ ട്രന്റ്: നിത്യജീവിതത്തില്‍ വിശ്വാസമുള്ളവര്‍ അനുഭവിക്കുന്ന സഹനങ്ങള്‍ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയില്‍ വെച്ച് നടത്തപ്പെട്ട രൂപതയിലെ വിശ്വാസപരിശീലന പ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തനായവന്‍ എന്നില്‍ വലിയ കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞ അമലോത്ഭവ മറിയത്തിന്റെ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ട ബെനദെത്ത ബിയാങ്കി പോറോയേയും പോലെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപം ഉണ്‍ണ്ടാക്കുന്നവരായി മാറുവാന്‍ വിശ്വാസപരിശീലകര്‍ക്കും പരിശീലിക്കപ്പെടുന്നവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റെണിചുണ്ടലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജോയി വയലില്‍ സി. എസ്. റ്റി.,റവ. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഫാ. തോമസ് അറത്തില്‍ എം. എസ്. റ്റി., റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, ഫാ. ഫാന്‍സുവ പത്തില്‍, ആന്‍സി ജോണ്‍സണ്‍, ടോമി സെബാസ്റ്റ്യന്‍, പോള്‍ ആന്റെണി, തോമസ് വര്‍ഗീസ്, തമ്പി മാത്യു, ജിമ്മി മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.

  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions