അസോസിയേഷന്‍

കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ ഓണഘോഷം പ്രൗഡോജ്വലമായി


കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ 14 മത് ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 21 നു പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ വില്ലന്‍ ഹാല്‍ സോഷ്യല്‍ ക്ലബ്ബില്‍ നടത്തി. രാവിലെ വടം വലി മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അത്തപ്പൂക്കളമൊരുക്കി. ഉച്ചക്ക് 12 മണിക്ക് 31 ഐറ്റം കറികളോട്
കൂടിയ വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിച്ചു. 4 മണിയോട് കൂടി ആരംഭിച്ച കലാ പരിപാടികള്‍ രാത്രി 10 മണി വരെ നീണ്ടു. പരിശീലനം സിദ്ധിച്ച കലാകാരന്മാരും കലാകാരികളും അണി നിരന്ന വെല്‍ക്കം ഡാന്‍സോടു കൂടി കലാസന്ധ്യക്കു തുടക്കം കുറിച്ചു. ഓണ സന്ദേശം വിളിച്ചോതി മഹാബലി തമ്പുരാന്‍ താള മേളങ്ങളുടെയും,മേളപ്പെരുമ കോവെന്ററി കലാകാരന്മാരുടെയും,താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും,സി കെ സി കോവെന്ററി കമ്മിറ്റി മെമ്പര്മാരുടെയും മറ്റു അംഗങ്ങളുടെയും സാന്നിധ്യത്തില്‍ സ്റ്റേജിലേക്ക് എഴുന്നള്ളിയപ്പോള്‍ മേളപ്പെരുമ കലാകാരന്മാരുടെ നേതൃത്തത്തില്‍ ശിങ്കാരി മേളവും തുടര്‍ന്നുള്ള പഞ്ചാരി മേളവും കാണികള്‍ക്ക് ഹരം പകര്‍ന്നു. സി കെ സീ കലാകാരന്മാരും കലാകാരികളും ഒരുക്കിയ ഓണപ്പാട്ട് , സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ് ,ഉപകരണ സംഗീതം എന്നിവയും പരിപാടികള്‍ക്ക് കൊഴുപ്പേകി. കൊവെന്‍ട്രില്‍ പുതിയതായി എത്തിയ അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.
യുക്‌മയുടെ ഇത്തവണത്തെ വള്ളം കളിയില്‍ രണ്ടാം സ്ഥാനം നേടിയ കോവെന്ററി സെവെന്‍ സ്റ്റാര്‍സ് സ്പോര്‍ട്സ് ക്ലബ് തുഴഞ്ഞ കായിപ്രം ചുണ്ടന്‍ ക്യാപ്റ്റന്‍ ബാബു എബ്രഹാമിനിയും 20 തുഴച്ചില്‍ക്കാരെയും പൊന്നാട അണിയിച്ചു ആദരിച്ചു. യുക്മ ദേശീയ ദേശീയ ജെനറല്‍ സെക്രട്ടറി അലക്സ് വര്ഗീസ്, മുല്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, വള്ളം കളിയുടെ മുഖ്യ സംഘടകന്‍ ജയകുമാര്‍ നായര്‍ എന്നിവര്‍ ഈ ചടങ്ങില്‍ മുഖ്യ അതിഥികളായിരുന്നു യുക്‌മ യുടെ മെഗാ സമ്മാന പദ്ധതിയായ യൂ ഗ്രാന്റ് സമ്മാന കൂപ്പണ്‍ കോവെന്റിയിലെ വിതരണ ഉൽഘാടനം ബാബു അബ്രാഹിമിന് നല്‍കികൊണ്ട് അലക്സ് വര്ഗീസ് നിര്‍വഹിച്ചു.
ഈ വര്‍ഷം വയനാട്ടിലെ പുതുമലയില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഒരു കുടുംബത്തിന് സീ കെ സീ ചാരിറ്റിയിലുടെ വീട്ട് വച്ച് നല്‍കുന്നതിനുള്ള പണസമാഹരണം സി കെ സീ അംഗം ബിജു തോമസില്‍ നിന്നും സി കെ സീ പ്രസിഡന്റ് ജോണ്‍സന്‍ യോഹന്നാന്‍ സ്വീകരിച്ചു.

കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ നല്‍കി. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും സംഘടന മികവ് കൊണ്ടും ഓണാഘോഷം ഗംഭീരമാക്കുന്നതില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സി കെ സീ പ്രസിഡന്റ് ജോണ്‍സന്‍ യോഹന്നാന്‍ , സെക്രട്ടറി ബിനോയ് തോമസ് എന്നിവര്‍ അഭിനന്ദിച്ചു.സി കെ സീ
ട്രെഷറര്‍ സാജു പള്ളിപ്പാടന്‍ നന്ദി രേഖപ്പെടുത്തി.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions