അസോസിയേഷന്‍

പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ന് ക്രോയ്‌ഡോണില്‍


യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച ക്രോയ്‌ഡോണില്‍ വച്ചു നടക്കും. ക്രോയ്‌ഡോണ് സമീപം സട്ടനിലെ വാലിങ്ടണ്‍ ഗേള്‍സ് ഹൈ സ്‌കൂള്‍ ആണ് കലാമേളയുടെ വേദിയായി റീജിയണല്‍ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ രണ്ടാം തിയതി നടക്കുന്ന നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ മേള യുക്മയുടെ ഏറ്റവും വലിയ റീജിയണല്‍ കലാമേളയായിരിക്കും.

യുക്മയുടെ ജനകീയ സ്വീകാര്യതയെ ഊട്ടി ഉറപ്പിക്കുന്നതിനും വിവിധ അംഗ സംഘടനകളിലെ അംഗങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലിനും അംഗങ്ങളുടെ കാലാഭിരുചികള്‍ വളര്‍ത്തിയെടുക്കുന്നതിനും പ്രധാനവേദിയായിരുന്നത് യുക്മ കലാമേളവേദികളാണ്. ഇത്തരത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച യുക്മ കാലമേളകളുടെ ശ്രേണിയിലെ പത്താമത് കലാമേളയാണ് ഈ വര്‍ഷം ക്രോയ്‌ഡോണില്‍ അരങ്ങേറുന്നത്.

യുക്മയുടെ റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ട യുക്മയുടെ പ്രഥമ റീജിയന്‍ ആയ സൗത്ത് ഈസ്റ്റ് റീജിയന്റെ ഏറ്റവും തിളക്കമാര്‍ന്ന പരിപാടിയായിരിക്കും റീജിയണല്‍ കലാമേള.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. മത്സര വിഭാഗങ്ങളും, മത്സര ഇനങ്ങളും നാഷണല്‍ കമ്മറ്റിയുടെ അറിയിപ്പിന്‍ പ്രകാരം നടത്തുമെന്ന് റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും കലാമേളയില്‍ താല്പര്യപൂര്‍വം പങ്കെടുക്കണമെന്നും പരമാവധി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍, മത്സര ഇനം, പ്രായം എന്നിവ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖേന റീജിയണല്‍ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് റീജിയണല്‍ ഭാരവാഹികളായ ജോമോന്‍ ചെറിയാന്‍ (പ്രസിഡന്റ് 07588429567), ജിജോ അരയത്ത് (സെക്രട്ടറി 07403158044), ജോഷി ആനിത്തോട്ടത്തില്‍ (ട്രഷറര്‍ 07944067570 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കലാമേള നടക്കുന്ന വേദിയുടെ വിലാസം.

Wallington High School for Girls

Woodcote Rd

Wallington

SM6 0PH

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions