ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ 'പഞ്ചവത്സര അജപാലന പദ്ധതിയുടെ' ഭാഗമായി നടന്നുവരുന്ന 'യുവജനവര്‍ഷത്തിന്റെ' ഔപചാരിക സമാപനം ഡിസംബര്‍ 28 ലിവര്‍പൂളിലുള്ള ലിതര്‍ലാന്‍ഡ് സമാധാനരാഞ്ജി ദൈവാലയത്തില്‍ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു നാല് വരെ നടക്കും.
രൂപതയുടെ 29 കേന്ദ്രങ്ങളില്‍ ഇതുവരെ, സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജനസംഘടനയായ എസ്. എം. വൈ. എം. (സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്) രൂപീകരിക്കപ്പെട്ടു. സഭയുടെ ശക്തി യുവജനങ്ങളിലാണെന്ന തിരിച്ചറിവിലാണ് യുവജനങ്ങളെ പ്രത്യേക കൂട്ടായ്മയായി രൂപീകരിച്ചു ആത്മീയപരിശീലനം നല്‍കുന്നത്.
ഗ്രേറ്റ് ബ്രിട്ടണ്‍ എസ്. എം. വൈ. എം. ന്റെ ആഭിമുഖ്യത്തില്‍, ഇക്കഴിഞ്ഞ ക്രിസ്തുമസ്, ഈസ്റ്റര്‍ അവസരങ്ങളില്‍ 61 വീഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മാഞ്ചസ്റ്റര്‍, കവന്‍ട്രി, ലണ്ടണ്‍ റീജിയനുകളുടെ ആഭിമുഖ്യത്തില്‍ മേഖല യുവജന കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. യുവജനവര്ഷത്തിന്റെ ആരംഭത്തില്‍ തുടക്കം കുറിച്ച 'കുരിശ്പ്രയാണം' ഇപ്പോള്‍ ലീഡ്‌സ് മിഷനിലൂടെ കടന്നു പോകുന്നു.
വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍ പുത്തെന്‍പുരയില്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. വര്‍ഗ്ഗീസ് പുത്തെന്‍പുരക്കല്‍ എന്നിവര്‍ പരിപാടികളുടെ ഏകോപനം ക്രമീകരിക്കുമെന്നു, ഇതേക്കുറിച്ചു പുറത്തിറക്കിയ സര്‍ക്കുലറില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയുടെ കൂടുതല്‍ സ്ഥലങ്ങളില്‍ എസ്. എം. വൈ. എം. രൂപീകരിക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ വൈദികരെയും വിശ്വാസികളെയും ഓര്‍മ്മിപ്പിച്ചു.