സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വൈദികര്‍ക്കായി ത്രിദിന 'വൈദികസമ്മേളനം' റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍

റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനം ഇന്ന് മുതല്‍ റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ചു നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 30 ന് ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. രൂപതയുടെ വിവിധ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ ശുശ്രുഷചെയ്യുന്ന വൈദികര്‍ മൂന്നു ദിവസത്തെ ഈ സമ്മേളനത്തില്‍ സംബന്ധിക്കും.

അദിലാബാദ് രൂപതാ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സമ്മേളനത്തില്‍ ക്‌ളാസ്സുകള്‍ നയിക്കും. ബൈബിള്‍ വിജ്ഞാനീയത്തില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാകും. അദിലാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റതുമുതല്‍ രൂപതയ്ക്ക് നവമായ മിഷന്‍ ചൈതന്യം പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കേരള മെത്രാന്‍ സിനഡിന് മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം നയിച്ചതും മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടാനായിരുന്നു.


സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വൈദികര്‍, വി. കുര്ബാനയര്‍പ്പണത്തിനാവശ്യമായ തങ്ങളുടെ തിരുവസ്ത്രങ്ങള്‍ കൊണ്ടുവരണമെന്ന് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു. വൈദികസമ്മേളനം നടക്കുന്ന ഈ ദിവസങ്ങളില്‍ ദൈവജനം മുഴുവനും രൂപതയിലെ എല്ലാ വൈദികര്‍ക്കുമായി പ്രാര്‍ത്ഥിക്കണമെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും.

സമ്മേളനം നടക്കുന്ന റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പോസ്റ്റ് കോഡ്: CT11 9PA.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions