സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ പ്രധാന തിരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഒക്ടോബര്‍ 12 ന്



മാഞ്ചസ്റ്റര്‍ : യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ മിഷനായ സെന്റ്.മേരീസ് മിഷനില്‍ ഇടവകയുടെ പ്രധാനപ്പെട്ട തിരുന്നാളായ ഇടവക മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഒക്ടോബര്‍ 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്തേന്‍ഡണിലെ സെന്റ്. ഹില്‍ഡാസ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മ്മികനാകുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളും മിഷന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി ചുണ്ടൈലിക്കാട്ട് യു കെയില്‍ സേവനമനുഷ്ടിക്കുന്ന ക്‌നാനായ വൈദികര്‍, മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാര്‍ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും.

രാവിലെ 9.30ന് ജോസഫ് പണ്ടാരശ്ശേരി പിതാവിനേയും വൈദികരെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷനിലെ ജോസ് പടപുരയ്ക്കലിന്റെയും റോയ് മാത്യുവിന്റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിക്കും. ദിവ്യബലിക്ക് ശേഷം ആഘോഷമായ പ്രദിക്ഷണം നടക്കും. പൊന്നിന്‍ കുരിശും വെള്ളിക്കുരിശും പതാകകളും മുത്തുക്കുടകളുമേന്തിയും വാദ്യമേളങ്ങളുടെയും ഐറിഷ് ബാന്‍ന്റിേേന്റയും അകമ്പടിയോടെ പരിശുദ്ധ അമലോത്ഭ മാതാവിന്റേയും മറ്റ് വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള നഗരവീഥികളിലൂടെയുള്ള ആഘോഷമായ പ്രദിക്ഷണം നടക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീര്‍വാദവും നടക്കുന്നതോടെ തിരുന്നാളിന് സമാപനം കുറിക്കും. അമ്പ് എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.


തിരുനാളിനോടനുബന്ധിച്ചുള്ള 10 ദിവ സത്തെ ജപമാലയാചരണവും ആരാധനയും ഒക്ടോബര്‍ മൂന്നാം തീയ്യതി (വ്യാഴം) മുതല്‍ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും. ഓരോ ദിവസത്തെയും വി.കുര്‍ബാനയും ജപമാലയും മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിന്റെ പ്രസുദേന്തി വാഴ്ച ഒക്ടോബര്‍ ആറാം തീയ്യതി സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വൈകുന്നേരം 4.30 ന് ദിവ്യബലിയോടുനുബന്ധിച്ച് നടക്കും.

പെരുനാളിന്റെ വിജയത്തിനായി ട്രസ്റ്റിമാരുടെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

തിരുന്നാളിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ മുതിര്‍ന്നവര്‍, മിഷനിലെ മറ്റ് ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

മാഞ്ചസ്റ്ററില്‍ നടക്കുന്ന തിരുനാളില്‍ സംബന്ധിച്ച് മാതാവില്‍ നിന്നും പ്രത്യേകം അനുഗ്രഹം പ്രാപിക്കുവാന്‍ മാഞ്ചസ്റ്ററിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions