അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം അവിസ്മരണീയമായി


ജാതിമത ഭേദമില്ലാത്ത ഒത്തൊരുമയുടെ മഹത്തായ ഓണസന്ദേശം വിളിച്ചോതിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA ) ഓണാഘോഷം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ബ്രിസ്റ്റോള്‍ ലബോറട്ടറി ചെയര്‍മാന്‍ ടി. രാമചന്ദ്രന്‍ , കൗണ്‍സിലര്‍ ഡോ. ശിവ, പ്രശസ്ത സിനിമ സീരിയല്‍താരം ഉണ്ണിശിവപാല്‍ , LHA ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ്, അശോക് കുമാര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു . മേയര്‍ ടോം ആദിത്യ, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


കുട്ടികളും മലയാളി മങ്കമാരും താലപ്പൊലിയോടുകൂടി മഹാബലിയെ വരവേറ്റു തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് സുജാത മേനോന്‍ അവതരണ ശൈലിയിലെ മികവുകൊണ്ട് മിഴിവേകി. കുട്ടികളുടെ കോല്‍ക്കളി, പുലികളി, സുധീഷ് സന്ദാനന്ദന്‍ അവതരിപ്പിച്ച ഓണപ്പാട്ട്, ബാസില്‍ഡണ്‍ ലാസ്യ അവതരിപ്പിച്ച നൃത്തശില്പം, വിനോദ് നവധാരയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ചെണ്ടമേളം, പുറപ്പാടിലൂടെ കൃഷ്ണവേഷം ആടി വിനീത് പിള്ള അവതരിപ്പിച്ച കഥകളി, LHA വനിതാ വിഭാഗം നേതൃത്വം നല്‍കിയ മെഗാ തിരുവാതിര തുടങ്ങി തനതു മലയാളിത്തം നിറഞ്ഞ കലാ ശില്പ്പങ്ങളാല്‍ ആഘോഷ പരിപാടികള്‍ വേറിട്ട അനുഭവമായി മാറി. ദീപാരാധനയും തുടര്‍ന്ന് ഐക്യവേദി അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ സാമ്പ്രദായിക ഓണസദ്യയും ഗൃഹാതുരത ഉണര്‍ത്തുന്ന ആസ്വാദനത്തിന്റെ നവ്യാനുഭവങ്ങള്‍ ആയിമാറി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും തെക്കുംമുറി ഹരിദാസ് നന്ദി അറിയിച്ചു.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മഹാനവമി-വിജയദശമി ആഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 8 ന് തോണ്‍ടന്‍ഹീത് മുരുഗന്‍ കോവിലില്‍ രാവിലെ 9 മണി മുതല്‍ 11 മണിവരെ കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ എല്ലാ മാസവും നടത്തിവരാറുള്ള സത്‌സംഗം ഒക്ടോബര്‍ 26 ന് വെസ്റ്റ് തോണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ ദീപാവലി ആഘോഷമായി നടത്തപ്പെടുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601‬‬‬‬‬

Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions