സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അസാധാരണ മിഷന്‍ സെമിനാര്‍


ലണ്ടന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയിലെ വൈദികര്‍ക്കുവേണ്ടി ലണ്ടനടുത്തുള്ള റാംസ്‌ഗേറ്റില്‍ സംഘടിപ്പിച്ച മിഷന്‍ സെമിനാര്‍ അദിലാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ മാസം എന്നത് വൈദികരെ സംബന്ധിച്ചടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞ് അവ പൂര്‍ത്തീകരിക്കാനുള്ള സമയമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവ പ്രഘോഷിക്കപ്പെടുമ്പോള്‍ തകര്‍ന്നു പോയതെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും ദൈവവചനത്താല്‍ നിറയുമ്പോള്‍ നഷ്ട
പ്പെട്ടുപോയതെല്ലാം തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തില്‍ നിന്ന് എല്ലാം പുനരാരംഭിക്കാനുള്ള അവസരമാണ് അസാധാരണ മിഷന്‍ മാസം എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. എല്ലാം രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവത്തന്റെ കരങ്ങളിലെ ഉപകരണങ്ങളായി വൈദികര്‍ മാറുമ്പോള്‍ നവ സുവിശേഷവത്കരണം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചല്ലിമാരായ ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോസഫ് എടാട്ട് വി. സി. തുടങ്ങിയവര്‍ പ്രസംഗിച്ചു. സെപ്റ്റംബര്‍ 30-ന് ആരംഭിച്ച മിഷന്‍ സെമിനാര്‍ ഒക്‌ടോബര്‍ 2-ന് സമാപിക്കും.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions