യുക്മയുടെ പ്രമുഖ റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ എസ്സെസ്സിലെ റെയ്‌ലിലുള്ള സ്വെയന്‍ പാര്‍ക്ക് സ്കൂളില്‍ നടക്കും. നവംബര്‍ രണ്ടാം തിയതി നടക്കുന്ന നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ കലാമേള യുക്മയുടെ പ്രധാന റീജിയണല്‍ കലാമേളകളില്‍ ഒന്നായിരിക്കും.
യുക്മയുടെ ജനകീയ പരിപാടികളായ റീജിയന്‍ കലാമേളകളും നാഷണല്‍ കലാമേളയും ജനകീയ പങ്കാളിത്വത്തിലും സംഘാടക മികവിലും മുന്നില്‍ നില്‌ക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കലാമേളയുടെ വിജയത്തിനായി അംഗ അസോസിയേഷനുകള്‍ സജീവമായി പങ്കെടുക്കണമെന്നും പരമാവധി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയിലും സെക്രട്ടറി സിബി ജോസഫും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഒക്ടോബര്‍ ആറാം തീയതിയോടെ നിലവില്‍ വരും. അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ , മത്സര ഇനം, പ്രായം എന്നിവ അസോസിയേഷന്‍ ഭാരവാഹികള്‍ റീജിയണല്‍ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്.
കലാമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ (07793122621 ), റീജിയന്‍ സെക്രട്ടറി സിബി ജോസഫ് ( 07563544588 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കലാമേള നടക്കുന്ന വേദിയുടെ വിലാസം.
Sweyne Park School
Sir Walter Raleigh Drive
Rayleigh, Essex, SS6 9BZ