സ്പിരിച്വല്‍

ലേഡി ക്വീന്‍ ഓഫ് റോസറി മിഷനില്‍ ജപമാലരാജ്ഞിയുടെ തിരുനാള്‍ തീയതികളില്‍

ഹെയര്‍ഫീല്‍ഡ്: ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ജപമാലരാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ ആഘോഷമായി കൊണ്ടാടുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം ഏറ്റെടുത്തു നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഏറ്റവും വിപുലവും, ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

വാറ്റ്‌ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവയ്‌കോംബ് എന്നീ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ ഈ തിരുന്നാളിന് നേതൃത്വം നല്‍കും. ഫാ. ജില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. ടെബിന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും.

ഒക്ടോബര്‍ 19ന് ശനിയാഴ്ച ടെന്‍ഹാം മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ച് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാളിന് നാന്ദി കുറിക്കും. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നടത്തപ്പെടുന്നതാണ്.

ഒക്ടോബര്‍ 20 ന് ഞായറാഴ്ച ഹെര്‍ഫീല്‍ഡ് സെന്റ്. പോള്‍സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമര്‍പ്പണം, ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്, പ്രദക്ഷിണം, സമാപന ആശിര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ വിപുലമായ തിരുന്നാള്‍ സംഘാട കമ്മിറ്റി രുപീകരിച്ചു ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോമോന്‍ 07804691069, ഷാജി 07737702264, ജിനോബിന്‍ 07785188272, ജോമി - 07828708861 എന്നിവരുമായി ബന്ധപ്പെടുക.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions