കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ വില്ലേജില്‍ താമസിക്കുന്ന ആശ ക്യാന്‍സര്‍ രോഗത്തിനോട് പൊരുതാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളമായി. കൂലിപ്പണിചെയ്തായിരുന്നു ആശയും കുടുംബവും കഴിഞ്ഞു പോന്നിരുന്നത്. ആകസ്മികമായാണ് ആശ ക്യാന്‍സര്‍ എന്ന മഹാരോഗത്തിനു അടിമയാണ് എന്നറിയുന്നത്. കഴിഞ്ഞ മൂന്നു വര്ഷത്തെചികിത്സ ആശയുടെ നിര്‍ദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് മുന്‍പേ കീമോതെറാപ്പി റേഡിയേഷന്‍ തുടങ്ങി നിരവധി ചികിത്സകള്‍ പല ഹോസ്പിറ്റലുകളിലായി ആശ ചെയ്തു കഴിഞ്ഞു. പ്രായമായ പിതാവിനെയും എട്ടു വയസുള്ള മകനേയും എങ്ങനെ പോറ്റുമെന്നറിയാതെ വലയുകയാണ് ആശ. ഇനിയും മുന്‍പതിനായിരം രൂപ വീതം ചിലവുള്ള പന്ത്രണ്ട് ഇഞ്ചക്ഷന്‍ വേണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്തോടെയുമാണ് ഇതുവരെ മുന്നോട്ടു പോയിരുന്നത്. ഇപ്പോള്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ചികിത്സകള്‍ വഴിമുട്ടിനില്‍ക്കുകയാണ്.
പ്രിയമുള്ളവരേ ഈ നിര്‍ദ്ധന കുടുംബത്തെ സഹായിക്കുവാന്‍ സന്മനസ്സുള്ള സുഹൃത്തുക്കള്‍ ഒക്ടോബര്‍ പതിനഞ്ചിനുമുന്പായി കഴിയുന്ന സഹായം താഴെ കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കാം.