അസോസിയേഷന്‍

400 പേര്‍ക്ക് തൂശനിലയില്‍ ഓണമസദ്യ ഒരുക്കിയും നൂറു പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്‌ളാഷ് മോബ് അവതരിപ്പിച്ചും ആഷ്‌ഫോര്‍ഡ് ഓണാഘോഷം

ആഷ്‌ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരി ഘോഷയാത്രയോടെ ആരംഭിച്ചു.ഘോഷയാത്രയ്ക്ക് സജികുമാര്‍ (പ്രസിഡന്റ്), ആന്‍സി സാം (വൈ പ്രസിഡന്റ്), ജോജി കോട്ടക്കല്‍ (സെക്രട്ടറി) സുബിന്‍ തോമസ് (ജോ സെക്രട്ടറി), ജോസ് കാനുക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. മാവേലി, നാടന്‍ കലാരൂപങ്ങള്‍, വിവിധ പ്രഛന്ന വേഷങ്ങള്‍, താലപ്പൊലി എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.

തുടര്‍ന്ന് നൂറോളം പേരെ പങ്കെടുപ്പു കൊണ്ട് 7 ഗാനങ്ങള്‍ക്കനുസരിച്ച് അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ഹാളിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആഷ്‌ഫോര്‍ഡുകാര്‍ക്ക് പുതിയൊരു അനുഭവമായി.

ശേഷം സംഘടനയിലെ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവരുടെ വാശിയേറിയ വടംവലി മത്സരം നടന്നു. അതുപോലെ നാടന്‍ പഴവും മൂന്നു തരം പായസവും ഉള്‍പ്പെടെ 27 ഇനങ്ങള്‍തൂശനിലയില്‍ വിളമ്പികൊണ്ടുള്ള തിരുവോണ സദ്യ അതീവ ഹൃദ്യമായിരുന്നു.

സദ്യയ്ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ അധ്യക്ഷന്‍ ആയിരുന്നു. സുപ്രസിദ്ധ പത്രപ്രവര്‍ത്തകനും വാഗ്മിയും ലൗട്ടന്‍ മുന്‍ മേയറുമായിരുന്ന ഫിലിപ്പ് എബ്രഹാം മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തില്‍ സെക്രട്ടറി ജോജി കോട്ടക്കല്‍ സ്വാഗതം ആശംസിച്ചു.

മുന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ഏദന്‍ ജോസഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സുബിന്‍ തോമസ്, അക്‌സാ സാം, ജോസ് കാനുക്കാടന്‍, മാവേലിയായരാകേഷ് എന്നിവര്‍വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് സാംസ്‌കാരിക, രാഷ്ട്രീയ,കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഫിലിപ് എബ്രഹാമിനെ ജോ സെക്രട്ടറി സുബിന്‍ തോമസ് പൊന്നാടചാര്‍ത്തിയും അസോസിയേഷന്റെ ഉപഹാരം നല്‍കിയും ആദരിച്ചു. സോനു സിറിയക്ക് സമ്മേളനം നിയന്ത്രിക്കുകയും വൈസ് പ്രസിഡന്റ് ആന്‍സി സാം നന്ദിരേഖപ്പെടുത്തുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരള നാടിന്റെ ചാരുതയാര്‍ന്ന സുന്ദര ദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള എഎംഎയുടെ അവതരണ ഗാനത്തിന് ശേഷം രാജേഷ് ബാസിങ്ങ് സ്‌റ്റോക്കിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടി പൂരം 2019ന് തിരശ്ശീല ഉയര്‍ന്നു.തുടര്‍ന്ന് മുപ്പതോളം കലാകാരികള്‍ ചേര്‍ന്ന് അവതരിപ്പിച്ച രംഗപൂജയ്ക്ക് തുടക്കമായി. ബംഗറാ ഡാന്‍സ്,സ്‌കിറ്റുകള്‍, നാടോടിനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, പുരുഷന്മാരുടേയും സ്ത്രീകളുടേയും തിരുവാതിര, വില്ലടിച്ചാന്‍പാട്ട് എന്നിവ പൂരം 2019 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികള്‍കരളിലും മനസിനും കുളിരലകല്‍ ഉയര്‍ത്തിയെന്ന് കാണികള്‍ഒന്നടങ്കം അഭിപ്രായപ്പെട്ടു. രാത്രി പത്തു മണിയോടെ സമ്മാന ദാനത്തിന് ശേഷം പരിപാടി അവസാനിച്ചു.

പൂരം 2019 മഹാ വിജയമാക്കി തീര്‍ത്തഎല്ലാവര്‍ക്കും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സന്‍ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions