സ്പിരിച്വല്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജിയനിലെ കണ്‍വന്‍ഷന്‍ 24ന്


ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു. ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്‌റടര്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി.യും ടീം അഗങ്ങളായ ഫാ.ജോസഫ്ആ എടാട്ട് വി.സി, ഫാ.ആന്റണി പറിങ്കി മാക്കില്‍ വി.സി യും ആയിരിക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.

കണ്‍വന്‍ഷന്റെ ഒരുക്കത്തിനായി ലണ്ടന്‍ റീജിയനിലെ എല്ലാ മിഷനുകളിലെയും പ്രപോസ്ഡ് മിഷനനുകളിലെയും വൈദീകരും, ട്രസ്റ്റിമാരും കമ്മറ്റി അംഗങ്ങളും മറ്റ് ഭക്ത സംഘനകളിലെയും അംഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക വചന ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ കണ്‍വന്‍ഷന്‍ ലണ്ടന്‍ റീജിയനിലുള്ള എല്ലാ വിശ്വാസികള്‍ക്കും ആത്മീയ ഉണര്‍വ്വിന് പനയ്ക്കലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വചനം ശ്രവിച്ച് വിശ്വാസത്തില്‍ വളരുവാന്‍ അവസരം ഒരുക്കുന്നു.

പള്ളിയുടെ വിലാസം:


ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം,

RM13 8SR.

ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത്
തിരുവചന നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions