സ്പിരിച്വല്‍

സ്റ്റീവനേജില്‍ മാതാവിന്റെ തിരുന്നാളും, പാരീഷ് ഡേയും ആഘോഷിച്ചു

സ്റ്റീവനേജ്: സ്റ്റീവനേജില്‍ മാതാവിന്റെ തിരുന്നാളും, പാരീഷ് ഡേയും സമുചിതമായി ആഘോഷിച്ചു. സെന്റ്. ഹില്‍ഡാ പള്ളി വികാരി ഫാ.മൈക്കിള്‍ കൊടിയേറ്റം നിര്‍വ്വഹിച്ച തിരുനാളില്‍ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷ പൂര്‍വ്വമായ കുര്‍ബ്ബാനയും, ലദീഞ്ഞും, തിരുക്കര്‍മ്മങ്ങളും ആല്‍മീയനിറവ് പകര്‍ന്നു.

'പരിശുദ്ധ അമ്മ ജീവന്റെ മാതാവും രക്ഷാകര പദ്ധതിയിലെ വിശ്വസ്തയായ പങ്കുകാരിയുമാണെന്ന് തിരുനാള്‍ സന്ദേശത്തില്‍ ചാമക്കാല അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഈശോ മിശിഹായുടെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് മരിയവണക്കം വിശ്വാസ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതെന്ന്' അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. തിരുന്നാള്‍ കുര്‍ബ്ബാനക്കു ശേഷം ലദീഞ്ഞും, പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ബെഡ്‌വെല്‍ കമ്മ്യുണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പാരിഷ് ദിനാഘോഷം സെബാസ്റ്റ്യന്‍ അച്ചനും, ട്രസ്റ്റിമാരും ചേര്‍ന്ന് തിരി തെളിച്ചു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ടെറിന ഷിജി സ്വാഗതവും അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ബൈബിള്‍ സംഭവങ്ങള്‍ക്കു ജീവനും, തേജസ്സും പകരുന്നവയായി. ട്രസ്റ്റിമാരായ അപ്പച്ചന്‍ , ബെന്നി ഗോപുരത്തിങ്കല്‍, സെലിന്‍ , ജസ്റ്റിന്‍ , സാംസണ്‍ , മെല്‍വിന്‍, ബോബന്‍ , ജിനേഷ്, തോമസ്, ടെറീന, നിഷ, സോണി എന്നിവര്‍ നേത്ര്യത്വം നല്‍കി. ജോയി ഇരുമ്പന്‍ , ടെസ്സി ജെയിംസ് എന്നിവര്‍ അവതാരകരായി.

പാരീഷ് ദിനാഘോഷത്തില്‍ ഹൈലൈറ്റായ 'അന്ത്യ വിധി' എന്ന കുട്ടികളുടെ ഏകാങ്കത്തില്‍ 'മറിയാമ്മ ചേടത്തി'യായി വേഷമിട്ട മെറിറ്റ ഷിജി കുര്യക്കോട്‌ അഭിനയത്തികവില്‍ താരങ്ങളിലെ താരകമായി.

സജന്‍ സെബാസ്റ്റ്യന്‍ എഴുതി സംവിധാനം ചെയ്ത 'ആധുനിക ധൂര്‍ത്ത പൂത്രന്‍ ' ജോര്‍ജ്ജ്, ബിൻസി,ലൈജോണ്‍ , തോംസണ്‍ , ബെന്‍ , മെല്‍വിന്‍ തുടങ്ങിയവരുടെ അഭിനയ മികവില്‍ നിറഞ്ഞ കയ്യടിയോടെയാണ് വേദി ഏറ്റെടുത്തത്. സിമി,സിനി, ബിന്ദു,സൂസന്‍ , ടിന്റു,റീനു അടക്കം മാതൃവേദി അംഗങ്ങള്‍ ജീവന്‍ കൊടുത്ത 'പത്തുകന്യകമാര്‍' സ്കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമായി. കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകളും ഏറെ ആകര്‍ഷകമായി. ജോര്‍ജ്ജ് തോമസ്, സൂസന്‍ ,ഓമന, ബിന്‍സി, റോഷ് എന്നിവര്‍ ഗാന ശുശ്രുഷക്ക് നേതൃത്വം നല്‍കി. സ്നേഹ വിരുന്നോടെ പാരിഷ് ഡേ സമാപിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions