അസോസിയേഷന്‍

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വടംവലി മത്സരം നാളെ ബര്‍മിംങ്ങ്ഹാമില്‍

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ വടംവലി മത്സരം നാളെ ബര്‍മിംങ്ങ്ഹാമില്‍ നടക്കും. മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ മാറ്റുരക്കുകയാണ്. കാലാവസ്ഥ പ്രതികൂലമെങ്കില്‍ ഇന്‍ഡോര്‍ മല്‍സരം നടത്തുവാനും കഴിയുന്ന രീതിയിലാണ് പുതിയ വേദി ഒരുക്കിയിരിക്കുന്നത്. അതോട് ഒപ്പം ഈ വടംവലി മല്‍സരം മാക്‌നാ വിഷന്‍ റ്റി വിയില്‍ ലൈവും ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനമായി ലഭിക്കുന്ന: 801 പൗണ്ടും, ഫുള്‍ റോസ്റ്റ് പന്നിയും സ്‌പോണ്‍സര്‍ ചെയ്യുന്നത്,ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയാണ്.രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും സ്‌പോണ്‍സര്‍ ചെയ്യുന്നത്, റിംങ്ങ് റ്റൂ ഇന്ത്യയാണ്.

മൂന്നാം സമ്മാനം 301 പൗണ്ടും, പൂവന്‍ കോഴിയും സ്‌പോണ്‍സര്‍ ചെയ്യുന്നത്, ഇന്‍ഫിനിറ്റി ഫിനാന്‍സ് ലിമിറ്റട് കമ്പിനി യാണ്, നാലാം സമ്മാനമായ 150 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത് ലോര്‍ഡ്‌സ് കെയര്‍ റിക്രൂട്ട്. അഞ്ചാം സമ്മാനമായ 100 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത്, ആയുര്‍ വില്ല ഫിസിക്കല്‍ ഫിറ്റ്‌നസും, ആറാം സമ്മാനമായ 75 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഫോക്കസ് ഇന്‍ഷുറന്‍സുമാണ്. ഇതോട് ഒപ്പം

നെപ്റ്റൂണ്‍ ട്രാവല്‍സ് ഏറ്റവും നല്ല ടീമിനും, ഏറ്റവും നല്ല വടംവലിക്കാരനും, യെങ്ങര്‍ വടംവലിക്കാരനുമുള്ള ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടത്തുന്ന ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം (ബര്‍മിംങ്ഹാം) പൂര്‍ണ്ണ പിന്തുണയുമായി ഈ വടംവലി ടുര്‍ണമെന്റില്‍ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. രാവിലെ പത്ത് മണിയോട് കൂടി തന്നെ മല്‍സരം ആരംഭിക്കുന്ന രീതിയില്‍ലാണ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. വീറും വാശിയും നിറഞ്ഞ ശക്തമായ ഒരു മല്‍സരം തന്നെയാണ് ബര്‍മിംങ്ങ്ഹാമില്‍ നടക്കാന്‍ പോകുന്നത്.

ഏവരെയും ബര്‍മിംങ്ഹാമിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്തു.

വേദി:

STOCK LAND GREEN SCHOOL,

ACTION SPORTS CENTRE

SLAD ROAD

BIRMINGHAM

B23 7JH

കൂടുതല്‍ വിവരങ്ങള്‍ക്ക്

കണ്‍വീനര്‍

ജിമ്മി: 07572 880046

ജോയിന്റ് കണ്‍വീനര്‍:

സാന്റ്റോ: 07896 301430

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions