വിദേശം

പിഴ നല്‍കാന്‍ കെല്‍പ്പില്ലാതെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍; നല്‍കേണ്ടത് 8 ബില്യണ്‍ ഡോളര്‍

ബഹുരാഷ്ട്ര കമ്പനി ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍ണ്‍സന്റെ നഷ്ടപരിഹാരം നല്‍കല്‍ ഒരു തുടര്‍കഥയാവുകയാണ് . ഏറ്റവും ഒടുവിലായി കാലിഫോര്‍ണിയയിലെ ഒരു യുവാവിന്റെ പരാതിയില്‍ 8 ബില്യണ്‍ ഡോളറാണ് കമ്പനി നഷ്ട പരിഹാരമായി കൊടുക്കേണ്ടത്. ജോണ്‍സണ്‍ ആന്‍ഡും ജോണ്‍സണും സഹകമ്പനിയായ ജന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുമെതിരെയാണ് കോടതി നടപടി.

മാനസികരോഗ്യത്തിനുള്ള കമ്പനിയുടെ ആന്റിസൈക്കോട്ടിക്ക് റിസ്‌പെര്‍ഡല്‍ എന്ന മരുന്ന് കഴിച്ച ആണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാക്കുന്ന ജൈനാകോമാസ്റ്റിയ എന്ന രോഗത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മരുന്നിന്റെ ഈ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചു വെച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിധിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.സമാനരീതിയില്‍ 13000 കേസുകളാണ് ഇനി കോടതി പരിഗണിക്കാനുള്ളത്.

നികോളാസ് മുറേയ് എന്നയാളുടെ പരാതിയാണ് ഫിലാഡെല്‍ഫിയ കോടതി പരിഗണിച്ചത്. ഓട്ടിസം ബാധിച്ചിരുന്ന ഇയാള്‍ ചെറുപ്പത്തില്‍ കമ്പനിയുടെ മരുന്ന് കഴിച്ചിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions