അസോസിയേഷന്‍

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 'ചിത്രരചനാ മത്സരം ' യുക്മ കലാമേളകള്‍ക്കൊപ്പം

യുക്മക്ക് വേണ്ടി യുക്മാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണല്‍ കലാമേളകള്‍ക്കൊപ്പം നടക്കും. യു.കെയിലെ മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. മത്സരങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം അതാത് റീജിയണുകളില്‍ നടത്തപ്പെടുന്ന യുക്മ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുക.

റീജിയണല്‍ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്ന് പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ് ഫൈനല്‍ മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നവംബര്‍ 2 ന് നടക്കുന്ന നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര ഹാളില്‍ വച്ച് തരുന്നതും ആ വിഷയത്തില്‍ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സരം നടക്കുന്ന ഹാളില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്.

ഒക്ടോബര്‍ പന്ത്രണ്ടാം തീയ്യതി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൌത്ത് ഈസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ റെഡിങ്ങിലും വച്ച് നടത്തപ്പെടുന്നതാണ്.

ഒക്ടോബര്‍ ഇരുപത്തിയാറാം തീയ്യതി ഈസ്റ്റു ആംഗ്ലിയ റീജിയന്‍ മത്സരങ്ങള്‍ ബാസില്‍ഡനിലും , ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജിയന്‍ മത്സരങ്ങള്‍ ബെര്‍മിംഗ്ഹാമിലും , യോര്‍ക്ക് ഷയര്‍ ആന്റ് ഹാംബര്‍ റീജിയന്‍ മത്സരങ്ങള്‍ ഹള്ളിലും, സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേള ബാന്‍ബറിയിലും സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ മത്സരങ്ങള്‍ ഗ്ലാസ്‌ഗോയിലും നടത്തപ്പെടുന്നതാണ്. റീജിയണല്‍ ചിത്രരചനാ മത്സര വിജയികള്‍ക്കും നാഷണല്‍ വിജയികള്‍ക്കും നാഷണല്‍ കലാമേള വേദിയില്‍ വച്ചായിരിക്കും സമ്മാനങ്ങള്‍ നല്കുന്നത്.

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരങ്ങളില്‍ ചിത്ര രചനാഭിരുചിയുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു .

ചിത്രരചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സൌത്ത് ഈസ്റ്റ് റീജിയണില്‍

C A ജോസഫ് (07846747602), നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ തങ്കച്ചന്‍ അബ്രാഹം (07883022378) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

സൌത്ത് ഈസ്റ്റ് റീജിയണ്‍ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-


ദി ആബി സ്‌കൂള്‍,

കെന്‍ഡ്രിക് റോഡ്,

റെഡ്ഡിങ്ങ്.

RG1 5DZ.

നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-

ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പാരീഷ് ഹാള്‍,

275 പ്‌ളോഡര്‍ ലെയിന്‍,

ഫാണ്‍വര്‍ത്, ബോള്‍ട്ടണ്‍,

BL4 0BR.

ചിത്രരചനാ മത്സരവമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

Arts Coordinator - Giji Victor - 07450465452

Vice Chairman - Joy Augusthy - 07979188391

General Convenors:-

Thomas Maratukulam - 07828126981

Jaison George - 07841613973

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions