സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം വാര്‍ഷികത്തില്‍ റോമിലെ ബസലിക്കയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച് മാര്‍ സ്രാമ്പിക്കല്‍



റോം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെയും മൂന്നാം വാര്‍ഷികത്തില്‍, റോമിലെ പ്രസിദ്ധമായ സെന്റ് മേരി മേജര്‍ ബസലിക്കായില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. വി. ലൂക്കാസുവിശേഷകന്‍ വരച്ച, ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പരി. മറിയത്തിന്റെ യാഥാര്‍ത്ഥചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന അള്‍ത്താരയായ 'സാലുസ് പോപ്പെല്ലി റൊമാനി' എന്ന അള്‍ത്താരയിലാണ് ബലിയര്‍പ്പണം നടന്നത്.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റെവ. ഫാ. റോജി നരിതൂക്കില്‍, റെവ. ഫാ. ജിജി പുതുവീട്ടിക്കളം S J, റോമിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി റോമില്‍ വൈദികപഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വൈദികവിദ്യാര്‍ത്ഥികളും മറ്റു രൂപതകളില്‍നിന്നുള്ള വൈദികവിദ്യാര്‍ത്ഥികളും കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ദൈവം നല്‍കിയ സമൃദ്ധമായ അനുഗ്രഹങ്ങളെ മാര്‍ സ്രാമ്പിക്കല്‍ ദിവ്യബലിക്കിടയില്‍ അനുസ്മരിച്ചു.

കത്തോലിക്കാസഭയുടെ കീഴ്വഴക്കമനുസരിച്ച് എല്ലാ രൂപതാമെത്രാന്മാരും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തേണ്ട 'ആദ് ലിമിന' സന്ദര്ശനത്തിന്റെ ഭാഗമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സീറോ മലബാര്‍ മെത്രാന്മാരും ഇപ്പോള്‍ റോമിലുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാനായി പരി. ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിക്കുന്നതിനുമുന്‍പ് റോമിലെ 'കോളേജിയോ ഉര്‍ബാനോ' എന്ന യൂണിവേഴ്‌സിറ്റിയുടെ വൈസ് റെക്ടര്‍ ആയി സേവനം ചെയ്യുകയായിരുന്നു മാര്‍ സ്രാമ്പിക്കല്‍. 2016 ഒക്ടോബര്‍ 9 - നായിരുന്നു പ്രെസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വച്ച് സീറോ മലബാര്‍ സഭയുടെ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചതും ജോസഫ് സ്രാമ്പിക്കലിനെ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions