ജിദ്ദ: ഇറാന്‍ - സൗദി സംഘര്‍ഷം തുടരുന്നതിനിടെ സൗദിതീരത്ത് ഇറാനിയന്‍ എണ്ണക്കപ്പലിനു നേരെ മിസൈലാക്രമണം നടന്നു. ഇറാന്‍ ഉടമസ്ഥതയിലുള്ള സിനോപ എന്ന എണ്ണക്കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ചതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മിസൈലുകള്‍ വന്നിടിച്ചതിനെ തുടര്‍ന്നാണ് കപ്പലില്‍ സ്ഫോനം ഉണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ തുടര്‍ന്ന് എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകി. ജിദ്ദയില്‍ നിന്ന് 60 മൈല്‍ അകലെയുള്ള ചെങ്കടലിലേക്ക് എണ്ണ ചോര്‍ന്നതായും ഇറാനിലെ സ്റ്റുഡന്റ്സ് ന്യൂസ് ഏജന്‍സി ഐ.എസ്.എന്‍.എ പറഞ്ഞു.
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി അടുത്ത ബന്ധമുള്ള നൂര്‍ വാര്‍ത്താ ഏജന്‍സി, കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് പറഞ്ഞു. അമേരിക്കയുടെയും സൗദിയുടെയും അറിവോടെയുള്ള ആക്രമണമാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ സ്ഥിതി കൂടുതല്‍ ഗൗരവകരമാവും.
സെപ്റ്റംബര്‍ 14 ന് സൗദി അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകളില്‍ ഉണ്ടായ ആക്രമണത്തിന് ശേഷം പ്രാദേശിക ശത്രുക്കളായ ഇറാനും സൗദി അറേബ്യയും തമ്മില്‍ സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്, ഈ ആക്രമണം വളരെ അധികം നാശനഷ്ടം ഉണ്ടാക്കുകയും പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം (ബി.പി.ഡി) അടച്ചുപൂട്ടുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്റെ ഹൂത്തി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നുവെങ്കിലും തെക്ക് പടിഞ്ഞാറന്‍ ഇറാനില്‍ നിന്നാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇറാന്‍ ഇടപെടല്‍ നിഷേധിച്ചിരുന്നു.