സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ തിരുന്നാള്‍ നാളെ; മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികന്‍

മാഞ്ചസ്റ്റര്‍ : യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികനാകും. സഹകാര്‍മികരായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍മാരായ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ , ഫാ.ആന്റണി ചൂണ്ടെലിക്കാട്ട്, യുകെയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്നാനായ വൈദികര്‍ മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാര്‍ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. നോര്‍ത്തെന്‍ഡനിലെ സെന്റ്. ഹില്‍ഡാസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നടത്തപ്പെടുക
കഴിഞ്ഞ ഞായറാഴ്ച നടന്ന ദിവ്യബലിയോടനുബന്ധിച്ച് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നവരെ പ്രസുദേന്തിമാരായി വാഴിച്ചു. അന്നേ ദിവസം ഈ വര്‍ഷം ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിച്ചു. തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും നടന്നു വന്നിരുന്ന ജപമാല ഇന്ന് സമാപിക്കും. മിഷനിലെ കൂടാരങ്ങളുടെ നേതൃത്വത്തിലാണ് ജപമാല നടത്തപ്പെട്ടത്.

സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും

തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ ഫോറം സെന്ററില്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും നടക്കും. രണ്ട് മണിക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യുതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും കെ.സി.വൈ.എല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെയും അമൃത ടി വി, മഴവില്‍ മനോരമ, കൈരളി ചാനല്‍ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോള്‍, അറഫത്ത് കടവില്‍ തുടങ്ങിയ മലയാളം സിനിമാതാരങ്ങളും പിന്നണി ഗയകരും അണിനിരക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാകും.

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുനാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി എന്നിവര്‍ അറിയിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions