സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം വാര്‍ഷികവും കൃതജ്ഞതാബലിയും എയ്ഞ്ചല്‍സ് മീറ്റും 26 ന് പ്രസ്റ്റണ്‍ കത്തീഡ്രലില്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റേയും മൂന്നാം വാര്‍ഷികം 26 നു ഉച്ചകഴിഞ്ഞു 3 മണിക്ക് പ്രെസ്റ്റണിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകുന്ന ദിവ്യബലിയില്‍ രൂപതയിലെ വൈദികരും സന്യാസി-സന്യാസിനികളും അല്മായ പ്രതിനിധികളും പങ്കെടുക്കും.

ഈ വര്‍ഷത്തെ രൂപതാവാര്‍ഷികത്തില്‍ മറ്റു രണ്ടു സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്: കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വി. ജോണ്‍ ഹെന്റി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നന്ദിസൂചകമായും ഈ വര്ഷം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ആദ്യകുര്‍ബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളുടെയും സമ്മേളനമായ ഏയ്ഞ്ചല്‍സ് മീറ്റും രൂപതാവാര്‍ഷികദിനത്തില്‍ ഒരുമിച്ചു ആഘോഷിക്കപ്പെടും. വി. ജോണ്‍ ഹെന്റി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും പ്രാധാന്യം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പ്രധാനമാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ഓരോ സ്ഥലത്തും വി. കുര്‍ബാനക്ക് നേതൃത്വം നല്‍കുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചല്‍സ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതില്‍ ഉത്സാഹിക്കണമെന്നു മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്ന വൈദികര്‍ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാര്‍ഷിക ആഘോഷങ്ങളുടെ ജനറല്‍ കോ ഓര്‍ഡിനേറ്ററുമായ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

ദൈവാലയത്തിന്റെ അഡ്രസ്:
St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions