സ്പിരിച്വല്‍

പനക്കലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജനല്‍ കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍



ലണ്ടന്‍ : ജപമാലമാസത്തിന്റെ മാതൃ വണക്ക നിറവില്‍, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകള്‍ക്ക് ലണ്ടന്‍ റീജനില്‍ റെയിന്‍ഹാം 'എലുടെക് അക്കാദമി' വേദിയാകും. ലണ്ടന്‍ റീജനല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ 'എലുടെക് അക്കാദമി' വേദിയാവുമ്പോള്‍ പതിറ്റാണ്ടുകളിലൂടെ ലോകമെമ്പാടും തിരുവചനം പ്രഘോഷിച്ചു കൊണ്ട് ജനതകളെ വിശ്വാസത്തിലേക്ക് അടുപ്പിച്ച അഭിഷിക്ത ശുശ്രുഷകന്‍ ജോര്‍ജ്ജ് പനക്കലച്ചനാണ് ലണ്ടന്‍ കണ്‍വെന്‍ഷന് നേതൃത്വം അരുളുന്നത്. തിരുവചന ശുശ്രുഷകരായ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലില്‍ എന്നിവര്‍ വിവിധ ശുശ്രുഷകളില്‍ പങ്കു ചേരും.

ഒക്ടോബര്‍ 24 നു വ്യാഴാഴ്ച രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷകളും, വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയും, അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. വൈകുന്നേരം അഞ്ചു മണിയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഒരുക്കുന്ന പ്രത്യേക ശുശ്രുഷകള്‍ക്കു ഡിവൈന്‍ ടീം നേതൃത്വം നല്‍കുന്നതാണ്. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

ലണ്ടന്‍ കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

Contact: Fr. Jose Anthyamkulam MCBS - 07472801507

Venue: ELUTEC, Yew Tree Avenue, Rainham Road South,Dagenham East, RM10 7FN

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions