സ്പിരിച്വല്‍

ലണ്ടന്‍ കണ്‍വെന്‍ഷനില്‍ അഭിഷേക കൃപകളുടെ തിരുവചന വിരുന്നുമായി പനക്കലച്ചനും ടീമും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, പനക്കലച്ചനും വിന്‍സന്‍ഷ്യന്‍ ടീമും സംയുക്തമായി നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍ അനുഗ്രഹസാഗരം തീര്‍ക്കും. നാളെ വ്യാഴാഴ്ച ലണ്ടനിലെ റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക്, നോര്‍ത്താംപ്ടണ്‍ പരിധികളിലുള്ള എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി എത്തുന്ന ആയിരങ്ങള്‍ക്ക് തിരുപ്പിറവിയിലേക്കുള്ള തങ്ങളുടെ തീര്‍ത്ഥ യാത്രയില്‍ ആല്മീയ ഒരുക്കത്തിന് ലണ്ടനിലെ ശുശ്രുഷകള്‍ അനുഗ്രഹദായകമാവും.

മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും,നിരവധി വൈദികരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും,ആല്മീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയിലും പങ്കുചേരുവാനുമുള്ള അനുഗ്രഹീത അവസരവും ലഭിക്കുന്നതാണ്. ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷനില്‍ മാര്‍ സ്രാമ്പിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്.

കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക ശുശ്രുഷകള്‍ വിന്‍സന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

രാവിലെ 9 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

ലണ്ടനിലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാല്‍ ഭക്ഷണം ആവശ്യം ഉള്ളവര്‍ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വാഹനങ്ങളില്‍എത്തുന്നവര്‍ തൊട്ടടുത്തുള്ള എം&ബി സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ്ബിന്റെ കാര്‍ പാര്‍ക്കില്‍ കാറുകളും, കോച്ചുകളും പാര്‍ക്ക് ചെയ്യേണ്ടതാണ്.

ട്യൂബ് ട്രെയിനില്‍ വരുന്നവര്‍ അപ്മിന്‍സ്റ്റര്‍ വഴിയുള്ള ഡിസ്ട്രിക്ട് ലൈനിലൂടെ വന്നു ഡെഗന്‍ഹാം ഈസ്റ്റില്‍ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിര്‍വശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗിലെ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്നു മിനിറ്റു മാത്രം അകലത്തിലാണ് കണ്‍വെന്‍ഷന്‍ വേദി.

ചായയും ചൂടുവെള്ളവും കണ്‍വെന്‍ഷന്‍ വേദിയില്‍ ലഭ്യമായിരിക്കും. വെള്ളക്കുപ്പികള്‍ ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിക്കുന്നതാണ്. ഫസ്റ്റ് എയ്ഡ് സഹായവും ഒരുക്കിയിട്ടുണ്ട്.

തിരുവചനങ്ങളിലൂടെ വരദാനങ്ങളും,കൃപകളും ആല്മീയ സന്തോഷവും പ്രാപിക്കുവാന്‍ ഉദാത്തമായ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, ഫാ.സാജു പിണക്കാട്ട്, ഫാ.ടോമി എടാട്ട്, ഫാ.ജോഷി എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും, മൂവായിരത്തോളം പേര്‍ക്ക് ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജനറല്‍ കണ്‍വീനറുമാരായ ജോസ് ഉലഹന്നാന്‍, മാര്‍ട്ടിന്‍ മാത്യൂസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് അന്ത്യാംകുളം- 07472801507

കണ്‍വെന്‍ഷന്‍ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN

കാര്‍ പാര്‍ക്ക് : M &B Sports and Social Club RM7 0QX

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions