ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം വ്യക്തിപരമായി ഏറ്റവും നേട്ടം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. ജനപ്രീതിയിടഞ്ഞ ട്രംപിന് ഒരു വര്‍ഷം കഴിഞ്ഞു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജീവശ്വാസം നല്‍കുന്ന സംഭവമാണ് ബാഗ്ദാദിയുടെ പതനം. 2020 നവംബര്‍ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നാലുവര്‍ഷം കൊണ്ട് ജനത്തെ വെറുപ്പിച്ച ഭരണാധികാരിയായ ട്രംപിന് വേണ്ടി എന്ത് പറഞ്ഞു പ്രചാരണം കൊഴുപ്പിക്കണം എന്ന് തലപുകച്ചിരുന്ന അനുയായികള്‍ക്കു വലിയ പിടിവള്ളിയായിരിക്കുകയാണ് ബാഗ്ദാദിയുടെ വീഴ്ച. ഒപ്പം മെക്സിക്കന്‍ അതിര്‍ത്തിയിലെ വേലിയിലൂടെ കുടിയേറ്റവിരുദ്ധരുടെ വോട്ടും ലക്ഷ്യമിടുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ലക്ഷ്യമിട്ടിരുന്ന ഹിലാരി ക്ലിന്റണ് ഇനി കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നു സാരം
ബാഗ്ദാദിക്കെതിരായ യു.എസ് സൈനിക നടപടി ട്രംപ് തത്സമയം കണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതസംഘം വൈറ്റ്ഹൗസിലിരുന്നായിരുന്നു ഓപ്പറേഷന്‍ തത്സമയം കണ്ടത്.
യു.എസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇന്നലെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈനിക നടപടി രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു.
ബാഗ്ദാദിയുടെ പ്രധാന അനുയായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി. ബാഗ്ദാദിയുടെ കേന്ദ്രത്തില്‍ നിന്നും 11 കുട്ടികളെ മോചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. 'ഒരു വലിയ സംഭവം നടന്നിരിക്കുന്നു'എന്നും വൈകീട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും ട്രംപ് പറഞ്ഞിരുന്നു. ശേഷമാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചത്.
ബാഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.
2011-ല്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ സൈനിക നടപടിയും അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ, സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം തത്സമയം കണ്ടിരുന്നു.
'ഓപ്പറേഷന്‍ ജെറോനി' എന്നു പേരിട്ടിരുന്ന സൈനിക നീക്കമായിരുന്നു ബിന്‍ലാദനെതിരെ യു.എസ് സൈന്യം നടത്തിയത്. പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ കഴിഞ്ഞിരുന്ന ലാദനെ 2011 മേയ് രണ്ടിനാണു കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ നിന്നു പറന്നെത്തിയ യു.എസിന്റെ 'സീല്‍സ്' കമാന്‍ഡോ സംഘമാണ് ഈ നീക്കം നടത്തിയത്. 23 കമാന്‍ഡോകള്‍ ലാദന്‍ ഒളിവില്‍ക്കഴിഞ്ഞ കോട്ടയ്ക്കു തുല്യമായ വസതി വളയുകയും ഏറ്റുമുട്ടല്‍ നടത്തുകയുമായിരുന്നു.