അസോസിയേഷന്‍

ലണ്ടനില്‍ നവംബര്‍ മൂന്നിന് 'എസ്സെന്‍സ് ഗ്ലോബല്‍ യുകെ'യും, 'കട്ടന്‍ കാപ്പിയും കവിത കൂട്ടായ്മ'യും കേരളപ്പിറവി ആഘോഷിക്കുന്നു

കേരളപ്പിറവിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഞായറാഴ്ച്ച, 'എസ്സെന്‍സ് ഗ്ലോബല്‍ യു. കെ' യും, 'കട്ടന്‍ കാപ്പിയും കവിത കൂട്ടായ്മ'യും സംയുക്തമായി ഒരു 'ശാസ്ത്ര കലാ സാഹിത്യ സംഗീത സാംസ്‌കാരിക സദസ് ' ലണ്ടനില്‍ സംഘടിപ്പിക്കുകയാണ്.

കവിതയും, പാട്ടും,പ്രഭാഷണവും, ചര്‍ച്ചയുമൊക്കെയായി കേരളത്തിന്റെ പിറന്നാളാഘോഷത്തോടൊപ്പം ഏവരും ചേര്‍ന്ന് മലയാളത്തിന്റെ ഗൃഹാതുരതകള്‍ പരസ്പരം കൈമാറുന്ന ഒത്തുചേരല്‍ കൂടിയാണ് ഈ പരിപാടി. വിശിഷ്ട്ടാതിഥികളായി എത്തുന്ന ഡോ. അഗസ്റ്റസ് മോറിസ്സും, സജീവന്‍ അന്തിക്കാടും കൂടി - പ്രഭാഷണവും , ചര്‍ച്ചയും , ചോദ്യോത്തരങ്ങളുമായി സദസ്യര്‍ക്കൊപ്പം അറിവുകള്‍ പങ്കുവെക്കുന്നു.

കേരളത്തിലും മറുനാട്ടിലുമായി ശാസ്ത്രീയ വിശകലനങ്ങളോടെ അന്ധവിശ്വാസങ്ങള്‍ക്കും മറ്റും എതിരെ ധാരാളം സെമിനാറുകളില്‍ പങ്കെടുക്കുന്ന സ്വതന്ത്ര ചിന്തകരും പ്രഭാഷകരുമായ അവതാരകരാണിവര്‍.

സമാന്തര ചികിത്സകള്‍ ഫണം വിടര്‍ത്തിയാടുന്ന സമൂഹങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് കൊണ്ട് ഡോ. അഗസ്റ്റസ് മോറിസ് അന്ന് നടത്തുന്ന 'സമാന്തര ചികിത്സയും ആരോഗ്യവും' അഥവാ 'സഹി' എന്ന അവതരണം തീര്‍ത്തും ശ്രവിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ്.

'സ്വതന്ത്ര ചിന്തയും സിനിമ ലോകവും' എന്നതിനെ ആസ്പദമാക്കിയാണ് സിനിമ സംവിധായകനും കേരളത്തിലെ യുക്തിചിന്ത പ്രസ്ഥാനത്തിലെ പ്രമുഖനുമായ സജീവന്‍ അന്തിക്കാട് സംസാരിക്കുന്നത്.

'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ'യുടെ ആതിഥ്യത്തില്‍, ലണ്ടനിലെ മനര്‍ പാര്‍ക്കിലുള്ള കേരള ഹൌസില്‍,നവംബര്‍ 3 ന്, വൈകീട്ട് 5.30 നാണ് 'യു. കെ. മലയാളികള്‍'ക്ക് വേണ്ടി സൗജന്യമായി ഈ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കപ്പെടുന്നത്. ഞായറാഴ്ച്ച ഏവരേയും കേരള ഹൌസിലേക്ക് സ്വാഗതം ചെയ്യുന്നു

വേദിയുടെ സമീപ റോഡുകളില്‍ ഞായറാഴ്ച്ച കാറുകള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാവുന്നതാണ്.

വിലാസം.

Kerala House ,

671 Romford Road,

London,

E12 5HD.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions