അസോസിയേഷന്‍

യുക്മ ദേശീയ കലാമേള 2019 : വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് ദേശീയ കമ്മറ്റി

പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റര്‍ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.

യു കെയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് സംഘടനയുടെ ദശാബ്ദി വര്‍ഷാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മേളയുടെ വിജയത്തിനായി ദേശീയ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ പ്രവര്‍ത്തകരും യുക്മ സ്‌നേഹികളും അടങ്ങുന്ന വലിയൊരു നേതൃനിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

ചെയര്‍മാന്‍ : മനോജ് കുമാര്‍ പിള്ള

ചീഫ് ഓര്‍ഗനൈസര്‍ : അലക്‌സ് വര്‍ഗ്ഗീസ്

ജനറല്‍ കണ്‍വീനര്‍ : സാജന്‍ സത്യന്‍

ഇവന്റ് ഓര്‍ഗനൈസര്‍ : ഷിജോ വര്‍ഗ്ഗീസ്

ഫിനാന്‍സ് കണ്‍ട്രോള്‍ : അനീഷ് ജോണ്‍, ടിറ്റോ തോമസ്

വൈസ് ചെയര്‍മാന്‍മാര്‍ : അഡ്വ.എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, കുര്യന്‍ ജോര്‍ജ്, തമ്പി ജോസ്

കോഡിനേറ്റേഴ്സ് : മാമ്മന്‍ ഫിലിപ്പ്, സെലിന സജീവ്, അഡ്വ. ജാക്‌സന്‍ തോമസ്

കണ്‍വീനര്‍മാര്‍ : ഡോ.ബിജു പെരിങ്ങത്തറ, ബെന്നി പോള്‍, ആന്റണി എബ്രഹാം, ബാബു മങ്കുഴി, അശ്വിന്‍ മാണി, ജോയ് ആഗസ്തി

ഓര്‍ഗനൈസേര്‍സ് : വര്‍ഗ്ഗീസ് ജോണ്‍, വിജി കെ പി, ഷാജി തോമസ്, സന്തോഷ് തോമസ്, ജോജോ തെരുവന്‍

റിസപ്ഷന്‍ കമ്മിറ്റി : സിന്ധു ഉണ്ണി, ബീനാ സെന്‍സ്, ആന്‍സി ജോയ്, ലീനുമോള്‍ ചാക്കോ, ബെറ്റി തോമസ്, വീണാ പ്രസാദ്, നിമിഷ ബേസില്‍

പബ്‌ളിസിറ്റി & മീഡിയ മാനേജ്‌മെന്റ് : സജീഷ് ടോം, സുജു ജോസഫ്, സുരേന്ദ്രന്‍ ആരക്കോട്ട്, സണ്ണിമോന്‍ മത്തായി

എസ്റ്റേറ്റ് ആന്‍ഡ് ഫെസിലിറ്റി മാനേജ്മന്റ് :കെ ഡി ഷാജിമോന്‍, ബിനു വര്‍ക്കി, ബിജു പീറ്റര്‍, വര്‍ഗ്ഗീസ് ചെറിയാന്‍, പുഷ്പരാജ് അമ്പലവയല്‍, ജോബി സൈമണ്‍, ഡോ. സിബി വേകത്താനം, റെജി നന്തികാട്ട്, ജിന്റോ ജോസഫ്

ഓഫീസ് മാനേജ്‌മെന്റ്: ബൈജു തോമസ്, തോമസ് മാറാട്ടുകളം, സുനില്‍ രാജന്‍, സൂരജ് തോമസ്, അജയ് പെരുമ്പലത്ത്, രാജീവ്

അവാര്‍ഡ് കമ്മിറ്റി : ജയകുമാര്‍ നായര്‍, ഓസ്റ്റിന്‍ അഗസ്റ്റിന്‍, ഡിക്‌സ് ജോര്‍ജ്, വര്‍ഗ്ഗീസ് ഡാനിയേല്‍, എബ്രഹാം പൊന്നുംപുരയിടം, ജയന്‍ എടപ്പാള്‍

വോളണ്ടിയര്‍ മാനേജ്‌മെന്റ്: സുരേഷ് നായര്‍, എം പി പദ്മരാജ്, നോബി ജോസ്, ജിജോ അരയത്ത്, സിബി ജോസഫ്, സജിന്‍ രവീന്ദ്രന്‍

അവതാരകര്‍ : സീമാ സൈമണ്‍, നതാഷാ സാം

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്‌മെന്റ് : ജോയിസ് പള്ളിക്കമ്യാലില്‍, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിന്‍, ജെയ്സണ്‍ ലോറന്‍സ്, റെയ്മണ്ട്, ജോ ഐപ്പ്, സുധിന്‍ ഭാസ്‌കര്‍

സോഫ്റ്റ് വെയര്‍ : ജോസ് പി എം (ജെ.എം.പി സോഫ്റ്റ് വെയര്‍ )

മെഡിക്കല്‍ ടീം : ഡോ.ബീനാ ജ്യോതിഷ്, ഡോ.മായാ ബിജു, ഡോ.ജോതിഷ് ഗോവിന്ദന്‍, ഡോ.രഞ്ജിത്ത് രാജഗോപാല്‍, ഡോ.റിയാ രഞ്ജിത്ത്

ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നവംബര്‍ രണ്ട് ശനിയാഴ്ചക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഏവരെയും മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സ്‌കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മറ്റി അറിയിക്കുന്നു.

Venue Address:-

Parrs Wood High School & 6th Forum,

Williamslow Road, Manchester - M20 5PG

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions