ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക കേന്ദ്രത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ക്കൊപ്പം ഒരു നാട്ടുകാരനും വെടിവെയ്പ്പില്‍ മരിച്ചു. മേനക മേഖലയിലെ ഇന്‍ഡലിമാനേയിലെ ഔട്ട് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്. സംഭവത്തില്‍ 35 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ ഖയ്ദയുമായി ബന്ധമുള്ള ജിഹാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. തുടര്‍ച്ചയായി നടക്കുന്ന രണ്ടാമത്തെ ഗുരുതരമായ ഭീകരാക്രമണമാണ് ഇത്. നേരത്തേ ഇസ്‌ളാമിക തീവ്രവാദികള്‍ ബുര്‍ക്കിനാഫാസോയിലെ അതിര്‍ത്തിക്ക് സമീപം 40 സൈനികര്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ മാലി അല്‍ കൊയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ 2012 ല്‍ നടന്ന കലാപം അടിച്ചമര്‍ത്താന്‍ മാലി സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രഞ്ച് സൈന്യം നടത്തിയ സൈനിക നടപടി ജിഹാദികളെ പിന്നിലേക്ക് അടിച്ചിരുന്നു. എന്നിരുന്നാലും ജിഹാദികള്‍ വീണ്ടും സംഘം ചേരുകയും ഇടയ്ക്കിടെ വെടിവെയ്പ്പും മൈന്‍ ആക്രമണവുമായി ദക്ഷിണ മദ്ധ്യ മാലിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.