വിദേശം

വൈദഗ്ധ്യമുള്ളവര്‍ക്ക് അതിവേഗം ഓസ്‌ട്രേലിയന്‍ പിആര്‍ ; പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചു

വിദേശത്തുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അതിവേഗം പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്ന പുതിയ വിസ പദ്ധതി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തുടങ്ങി. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം കുടിയേറ്റകാര്യ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഗ്ലോബല്‍ ടാലന്റ് സ്‌കീം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തുടങ്ങിയ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ അവസരം നല്‍കുന്ന പുതിയ വിസ.

ഗ്ലോബല്‍ ടാലന്റ് ഇന്‍ഡിപെന്‍ഡ്ന്റ് പ്രോഗ്രാം എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പദ്ധതി പ്രകാരം, ഏഴു സാങ്കേതിക മേഖലകളില്‍ അതീവ വൈദഗ്ധ്യം തെളിയിച്ചവര്‍ക്ക് ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ പിആര്‍ നല്‍കും. ഇവര്‍ക്ക് തൊഴിലുടമകളുടെയോ മറ്റോ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല.

അതേസമയം, ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞാല്‍ വര്‍ഷം 1,49,000 ഡോളറില്‍ കൂടുതല്‍ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമാണ് ഈ വിസ ലഭ്യമാകുക.

അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി (AgTech), ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (FinTech), മെഡിക്കല്‍ ടെക്‌നോളജി (MedTech), സൈബര്‍ സെക്യൂരിറ്റി, എനര്‍ജി ആന്റ് മൈനിംഗ്, സ്‌പേസ് ആന്റ് അഡ്വാന്‍സ് മാനുഫാക്ചറിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍/അഡ്വാന്‍സ്ഡ് ഡിജിറ്റല്‍/ഡാറ്റാ സയന്‍സ്, ICT എന്നീ മേഖലകളില്‍ ഉന്നത വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്കാണ് ഈ വിസക്കായി അപേക്ഷിക്കാന്‍ കഴിയുക.

വിവിധ വിദേശ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാരോ, അല്ലെങ്കില്‍ അപേക്ഷിക്കുന്നയാളുടെ മേഖലയിലുള്ള പ്രമുഖ ഓസ്‌ട്രേലിയന്‍ സ്ഥാപനമോ റഫര്‍ ചെയ്യുന്നവര്‍ക്കാകും അപേക്ഷ സമര്‍പ്പിക്കാവുന്നത്.

ദുബായ്, സിംഗപ്പൂര്‍ , ബെര്‍ലിന്‍ , സാന്റിയാഗോ, ഷാങ്ഹായ്, വാഷംഗ്ടണ്‍ എന്നീ നഗരങ്ങളിലായിരുന്നു ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാര്‍ ഉണ്ടായിരുന്നത്. പുതിയ പദ്ധതി പ്രഖ്യാപിച്ചതിനൊപ്പം ന്യൂ ഡല്‍ഹിയിലും സര്‍ക്കാര്‍ ഒരു ഗ്ലോബല്‍ ടാലന്റ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന എക്‌സ്‌പോകളിലും മറ്റു പരിപാടികളിലും ഇവര്‍ പങ്കെടുത്ത് അപേക്ഷകരെ കണ്ടെത്താന്‍ ശ്രമിക്കും. ഇവരുടെ റഫറന്‍സ് ലഭിക്കുന്നവരെ ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് വിസ എന്ന വിഭാഗത്തിലേക്കായിരിക്കും അപേക്ഷിക്കാന്‍ ക്ഷണിക്കുക. (സബ്ക്ലാസ് 124, സബ്ക്ലാസ് 858)

ഈ വര്‍ഷം 5,000 പേര്‍ക്ക് ഈ വിസ നല്‍കുമെന്നും കുടിയേറ്റകാര്യമന്ത്രി അറിയിച്ചു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions