സ്പിരിച്വല്‍

ലണ്ടന്‍ മീലാദ് സമ്മേളനങ്ങള്‍ക്കു തുടക്കമായി


ലണ്ടന്‍ : മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ യുകെ മലയാളി മുസ്ലിങ്ങള്‍ നടത്തുന്ന ഒരു മാസക്കാലത്തെ മീലാദ് കാമ്പയിനുകളുടെ ഉല്‍ഘടനം ലണ്ടന്‍ വില്‍സ്‌ടെന്‍ ഗ്രീനില്‍ നവംബര്‍ 1 നു നടന്നു.
ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളി മുസ്ലിങ്ങള്‍ക്കു ആത്മീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തു ദിശാ ബോധം നല്‍കിക്കൊണ്ടിരിക്കുന്ന അല്‍ ഇഹ്‌സാന്‍ ആണ് കാമ്പയിനുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഉദ്ഘടന സംഗമത്തില്‍ ഖാരി അബ്ദുല്‍ അസീസ് ഉസ്താദ് നേതൃത്വം നല്‍കിയ ബുര്‍ദാസ്വാദന വരികള്‍ സദസ്സ് ആവേശത്തോടെ ഏറ്റു ചൊല്ലി. മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി.

വ്യത്യസ്ത ദിവസങ്ങളിലായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ മീലാദ് കാമ്പയിനുകള്‍ നടക്കും. കാമ്പയിനുകളുടെ സമാപന മഹാ സമ്മേളനം 23 നു ഉച്ചക്ക് 1 മണിമുതല്‍ ലണ്ടന്‍ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. നൂറു കണക്കിന് വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും നാനാ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനവും അന്ന് നടക്കും. സമാപന മഹാ സമ്മേളനത്തിലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായും എല്ലാ യുകെ മലയാളി സഹോദരങ്ങളെയും നവംബര്‍ 23 ന്റെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അല്‍ ഇഹ്‌സാന്‍ ഭാരവാഹികള്‍ അറീച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions