അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയ്ക്ക് പിന്തുണ അറിയിച്ചു ഫാ ജിനോ അരിക്കാട്ടിലും ഫാ ജോസ് തെക്കുനില്‍ക്കുന്നതിലും ലിവര്‍പൂള്‍ സംഘടന നേതാക്കളും


സീറോ മലബാര്‍ ക്രൈസ്തവ സഭയിലെ രണ്ടുസന്യസ്തരുടെ മാതാപിതാക്കള്‍ക്ക് വീടുപണിതു നല്കുന്നതിനുവേണ്ടി .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് സീറോ മലബാര്‍ സഭ വികാരി ജനറല്‍ ഫാ ജിനോ അരിക്കാട്ടില്‍ ക്‌നാനായ മിഷന്‍ വികാരി ഫാ ജോസ് തെക്കുനില്‍ക്കുന്നതില്‍ ,ലിവര്‍പൂള്‍ ക്‌നാനായ അസ്സോസിയേഷന്‍ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ,ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് എന്നിവര്‍ പിന്തുണ അറിയിച്ചു നിലവില്‍. രണ്ടു വീടുകള്‍ നാട്ടില്‍ പണിനടക്കുന്നതുകൊണ്ട് വലിയ സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയില്ല പക്ഷെ എല്ലാവിധ ധാര്‍മിക പിന്തുണയും ഫാ ജിനോ അരിക്കാട്ടു അറിയിച്ചു .

എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യറെടുക്കുമ്പോള്‍ രണ്ടു കന്യാസ്ത്രീകളുടെ പ്രായം ചെന്ന മാതാപിതാക്കളെ സഹായിക്കാനായാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുന്നിട്ടിറങ്ങിയത്.

ഇടുക്കി മരിയാപുരം ,കുതിരക്കല്ലു പ്രദേശത്തു താമസിക്കുന്ന അമ്പഴക്കാട്ടു ,വീട്ടില്‍ ഏപ്പു ചേട്ടന്‍ എന്ന തോമസിന്റെ അവസ്ഥയാണ് മുകളില്‍ വിവരിച്ചത് മാനസിക പ്രശ്ങ്ങളും അഭിമുഖികരിക്കുന്നു ഭാര്യായുമായി ജീവിതം തള്ളിനീക്കുകയാണ് ഏപ്പു ചേട്ടന്‍ നിങള്‍ സഹായിച്ചാല്‍ നമുക്ക് മഴ നനയാതെ കിടക്കാന്‍ അവര്‍ക്കു ഒരു വീടുപണിതു കൊടുക്കാം .പ്രളയ കാലത്ത് ഇവരുടെ പുരയുടെ മേല്‍ക്കൂര കാറ്റു കൊണ്ടുപോയത് അന്നുമുതല്‍ അവര്‍ മഴനനഞ്ഞു കിടക്കുന്നു . വീട് പൂര്‍ണ്ണമായി നശിക്കാത്തതുകൊണ്ട് സര്‍ക്കാര്‍ സഹായവും ലഭിച്ചില്ല ,മക്കള്‍ അംഗമായ മഠത്തില്‍ നിന്നും അവരെക്കൊണ്ടു കഴിയുന്ന സഹായം നല്‍കിയിരുന്നു എന്നാല്‍ അത് പലകാരണം കൊണ്ട് വീടുപണിയാന്‍ ഉപയോഗപ്പെട്ടില്ല .
ഏപ്പു ചേട്ടന്‍ കൂലിപണിചെയ്തു മക്കളെ വളര്‍ത്തിയ വളരെ സാധുവായ ഒരു മനുഷ്യന്‍ ,ഇപ്പോള്‍ പണിയെടുക്കാന്‍ ത്രാണിയില്ലാത്ത അവസ്ഥ ,,അദ്ദേഹത്തിന്റെ ആഗ്രഹം മാനസിക പ്രശനങ്ങളുള്ള ഭാര്യയെ മഴ നനയാതെ കിടത്താന്‍ ഒരു ചെറിയ വീട് എന്നത് മാത്രമാണ് ,

വീടിന്റെ അവസ്ഥ നേരില്‍ കണ്ടാല്‍ മനസ്സലിഞ്ഞു പോകും. വീടിന്റെ മേല്‍ക്കൂര കാറ്റുകൊണ്ടുപോയി അവിടെ പടുതവലിച്ചു കെട്ടിയിരിക്കുന്നു വീടിന്റെ ജനലുകള്‍ക്കു വാതിലുകളില്ല വാതിലിന്റെ തടി മുഴുവന്‍ കുശുത്തു അറ്റു പോയിരിക്കുന്നു മഴയും കാറ്റും വന്നാല്‍ അതിനുള്ളില്‍ ഇരുന്നു തണുത്തു വിറക്കുകയല്ലാതെ യാതൊരു മാര്‍ഗവുമില്ല കൂടാതെ ഭാര്യക്കു ചികിത്സക്കും പണം വേണം. ഇതാണ് അവസ്ഥ , അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു 00918301841510

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions