കാനഡയില്‍ ഹിന്ദു വനിതാ മന്ത്രി; മൂന്നു സിഖുകാരും, ട്രൂഡോയാണ് താരം
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ മന്ത്രിസഭയിലെ ഇന്ത്യന്‍ പ്രാതിനിധ്യം വീണ്ടും കൂട്ടി. സിഖുകാരായ മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ഹിന്ദുമത വിഭാഗത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അനിത ഇന്ദിര ആനന്ദും നിയമിക്കപ്പെട്ടു. ഇന്ദിരയെ കൂടാതെ മൂന്നു സിഖുകാരും പുതിയ മന്ത്രിസഭയിലുണ്ട്. ഇവര്‍ മുന്‍ മന്ത്രിസഭയിലും ഉണ്ടായിരുന്നു.
ടൊറന്റോ സര്‍വകലാശാലയില്‍ നിയമ പ്രൊഫസറായ അനിത ഇന്ദിര ആനന്ദ് നോവ സ്‌കോട്ടിയ പ്രവിശ്യയിലെ കെന്റ്വില്ലെ പട്ടണത്തിലാണ് ജനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ മകളാണ് അനിത. അവരുടെ പരേതയായ അമ്മ സരോജ് റാം പഞ്ചാബിലെ അമൃതസറുകാരിയും പിതാവ് എസ്.വി ആനന്ദ് തമിഴ്‌നാട്ടുകാരനുമാണ്.
പുതിയ ട്രൂഡോ സര്‍ക്കാരിന്റെ മന്ത്രിസഭയിലെ നവാഗതരായ ഏഴ് പേരില്‍ ഒരാളാണ് അനിത ആനന്ദ്. ട്രൂഡോയുടെ 2015-ലേതു പോലെ ഇപ്പോള്‍ രൂപീകരിച്ച മന്ത്രിസഭയില്‍ പകുതിയും സ്ത്രീകളാണ്. മന്ത്രിയായി നിയമിക്കപ്പെട്ട അനിത ഇന്ദിര ആനന്ദ് കാനഡയിലെ ഓക്ക്വിലെ പ്രദേശത്തെ ഇന്‍ഡോ കനേഡിയന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ഇതുകൂടാതെ കനേഡിയന്‍ മ്യൂസിയം ഓഫ് ഹിന്ദു സിവിലൈസേഷന്റെ മുന്‍ ചെയര്‍പെഴ്സണ്‍ കൂടിയായിരുന്നു. എയര്‍ ഇന്ത്യാ ഫ്‌ളൈറ്റ് 1982- ലെ തീവ്രവാദി ബോംബാക്രമണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷനു വേണ്ടി ഗവേഷണം നടത്തിയ വ്യക്തിയാണ് അനിത ഇന്ദിര.