സ്പിരിച്വല്‍

ബ്രിസ്‌റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ നാളെ

ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അയ്യപ്പ പൂജ നാളെ (ശനിയാഴ്ച) മൂന്ന് മണി മുതല്‍ ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന വെങ്കിടേഷ് സ്വാമികളുടെ (ബ്രിസ്‌റ്റോള്‍) മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജാ ചടങ്ങളുളിലേയ്ക്ക് എല്ലാ ഭക്തജനങ്ങളെയും ഭാരവാഹികള്‍ ക്ഷണിച്ചു.

രാത്രി എട്ടു മണിവരെ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ശ്രീ ഗണപതി പൂജ, ശ്രീ ഭഗവതി പൂജ, ശ്രീ ധര്‍മശാസ്താ കലശ പൂജ, വിളക്കു പൂജ, ഭജന, പടിപൂജ, ഹരിവരാസനം എന്നിവയുണ്ടായിരിക്കും. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പ്രഗല്‍ഭരായ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന അയ്യപ്പ ഭജന ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

വിളക്കു പൂജയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിലവിളക്കുകള്‍ കൊണ്ടുവരേണ്ടതാണ്. അന്നദാനത്തോടുകൂടി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.

വിലാസം

The Hindu Temple, 163A Church Road, Bristol BS5 9LA

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയകൃഷ്ണന്‍ - 07466176657

സുദര്‍ശനന്‍: 0793004553, സന്‍ജീവ - 07917581161

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions