അസോസിയേഷന്‍

ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഇതുവരെ 2303 പൗണ്ട് ലഭിച്ചു

പ്രായം ചെന്ന മാതാപിതാക്കള്‍ക്കു മഴനനയാതെ കിടക്കാനുള്ള വീടിനായുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ ശ്രമങ്ങള്‍ക്ക് മികച്ച പ്രതികരണം. അതില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ്. അവര്‍ അവരുടെ ഫണ്ടില്‍ നിന്നും 200 പൗണ്ട് ഏപ്പുചേട്ടനു വീടുപണിയാന്‍ സഹായിച്ചു. ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ 200 പൗണ്ടിന്റെ ചെക്ക് ക്യാപ്റ്റന്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ ഏല്‍പ്പിച്ചു .

ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് യു കെ യിലെ ഏറ്റവും അറിയപ്പെടുന്ന ബോട്ട് ക്ലബാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി യുക്മ നടത്തുന്ന വള്ളംകളിയില്‍ രണ്ടു പ്രവാശ്യവും ഒന്നാം സമ്മാനം നേടുകയും ഒരു തവണ സെക്കന്റ് നേടുകയും ചെയ്ത ടീമാണ്. ഇതുവരെ ചാരിറ്റിയ്ക്കു 2303 .കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. കളക്ഷന്‍ തുടരുന്നു

ഏപ്പുചേട്ടന്റെ വീട് പുതുക്കി പണിയാന്‍ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങള്‍ തലച്ചുമട്ടിലെ വീട്ടില്‍ എത്തിക്കാന്‍ കഴിയു എന്നതാണ് അതിനാണ് വലിയ ചെലവ് വേണ്ടിവരിക ,നാട്ടുകാര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

കന്യസ്ത്രീകളായ ഇവരുടെ മക്കള്‍ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ വന്നാല്‍ അവര്‍ക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാന്‍ ക്രിസ്തുമസിന് മുന്‍പ് ഒരു വീട് നിര്‍മ്മിച്ചു നല്‍കാനാണു ശ്രമം.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions