വിദേശം

എയര്‍ ന്യൂസിലാന്റ് ഏറ്റവും മികച്ച വിമാന കമ്പനി; എമിറേറ്റ്സ് ആറാമത്, എയര്‍ ഇന്ത്യ ആദ്യ ഇരുപതില്‍പോലുമില്ല

2020ലെ ഏറ്റവും മികച്ച വിമാനകമ്പനിയായി എയര്‍ ന്യൂസിലാന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഒന്നാമതെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എയര്‍ ന്യൂസിലാന്റ് ഒന്നാമതെത്തിയത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്റേറ്റിംഗ്സ്.കോമിന്റെ എയര്‍ലൈന്‍ എക്സെലന്‍സ് അവാര്‍ഡുകളിലാണ് എയര്‍ ന്യൂസിലാന്റ് ഈ നേട്ടത്തിലെത്തിയത്.

മൂന്നാമത്തെ മികച്ച എയര്‍ലൈന്‍സ് ഓള്‍നിപ്പോണ്‍ എയര്‍വേസാണ്. ക്വാന്റാസ് നാലാമതും കാത്തി പസിഫിക്ക് അഞ്ചാമതുമാണ്. മലയാളികളുടെ പ്രിയപ്പെട്ട വിമാനക്കമ്പനിയായ എമിറേറ്റ്സിന് പുതിയ റേറ്റിംഗ് പ്രകാരം ആറാം സ്ഥാനമുണ്ട്. വിര്‍ജിന്‍ അറ്റ്‌ ലാന്റിക് ഏഴാമതും ഇവ എയര്‍ എട്ടാമതുമാണ്. ഖത്തര്‍ എയര്‍വേസിന് ഒമ്പതാം സ്ഥാനം ലഭിച്ചു. വിര്‍ജിന്‍ ഓസ്‌ട്രേലിയ ആണ് പത്താമത്.

ലുഫ്താന്‍സ, ഫിന്‍എയര്‍, ജപ്പാന്‍ എയര്‍ലൈന്‍സ്, കെഎല്‍എം, കൊറിയന്‍ എയര്‍ലൈന്‍സ്, ഹവായിയന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എര്‍വേസ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, എത്തിഹാദ് എയര്‍വേസ് എന്നിവയാണുള്ളത്. ഇന്ത്യയുടെ എയര്‍ ഇന്ത്യക്ക് ആദ്യത്തെ 20ല്‍ പോലും സ്ഥാനം നേടാനായിട്ടില്ല.

ഏറ്റവും മികച്ച ബിസിനസ് ക്ലാസും മികച്ച കാറ്ററിംഗിനുള്ള പുരസ്കാരവും ഖത്തര്‍ എര്‍വേസിനാണ്. എക്കണോമി ക്ലാസിന്റെ പേരിലും മികച്ച കാബിന്‍ ക്രൂവിന്റെ പേരിലും വെര്‍ജിന്‍ ഓസ്ട്രേലിയ പുരസ്കാരം നേടിയിരിക്കുന്നു.

സുരക്ഷ, ഇന്‍ഫ്ലൈറ്റ് എക്സ്പീരിയന്‍സ് എന്നിവയുടെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകളുടെ റാങ്കുകള്‍ നിര്‍ണയിക്കുന്ന വെബ്സൈറ്റാണ് എയര്‍ലൈന്‍ റേറ്റിംഗ്സ്.കോം. മള്‍ട്ടി അവാര്‍ഡ് വിന്നിംഗ് ഇന്‍ഫ്ലൈറ്റ് ഇന്നൊവേഷനുകള്‍, ഓപ്പറേഷണല്‍ സേഫ്റ്റി, എന്‍വയോണ്‍മെന്റല്‍ ലീഡര്‍ഷിപ്പ്, സ്റ്റാഫുകളുടെ പ്രചോദനം തുടങ്ങിയ നോക്കിയാണ് എയര്‍ ന്യൂസിലാന്‍ഡിനെ 2020ലെ മികച്ച കമ്പനിയായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് എയര്‍ലൈന്‍ റേറ്റിംഗ്സ്.കോം വ്യക്തമാക്കുന്നു.

എയര്‍ലൈന്‍ റേറ്റിംഗ്സ്.കോംമിന്റെ ഏഴ് എഡിറ്റര്‍മാരാണ് വിമാനക്കമ്പനികളുടെ റേറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രധാനപ്പെട്ട സേഫ്റ്റി ആന്‍ഡ് ഗവണ്‍മെന്റ് ഓഡിറ്റുകളും ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രായം, യാത്രക്കാരുടെ റിവ്യൂകള്‍ , ലാഭകരം, ഇന്‍വെസ്റ്റ്മെന്റ് റേറ്റിംഗ്, പ്രൊഡക്ട് ഓഫറിംഗ്സ്, സ്റ്റാഫ് റിലേഷന്‍ എന്നിവയടങ്ങിയ 12 നിര്‍ണായകമായ ക്രൈറ്റീരികളെ ഇക്കാര്യത്തില്‍ റാങ്കിംഗ് നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കിയിരുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions